പന്തും ജുറെലും നിറഞ്ഞാടി, 720 റണ്‍സിന് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ, 352 റണ്‍സ് ലീഡ്

ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍.
 Rishabh Pant and Dhruv Jurel
ഋഷഭ് പന്തും ധ്രുവ് ജുറെലും source: bcci
Edited By:
Updated on: 
1 min read

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 720 റണ്‍സെന്ന നിലയില്‍ ഇന്ത്യ ആദ്യ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. 352 റണ്‍സിന്റെ ലീഡാണ് ഇന്ത്യക്കുള്ളത്.

കെഎല്‍ രാഹുല്‍, ഋഷഭ് പന്ത് എന്നിവരുടെ സെഞ്ചുറികളും യശസ്വി ജയ്സ്വാള്‍, ദേവദത്ത് പടിക്കല്‍, ശുഭ്മാന്‍ ഗില്‍, ധ്രുവ് ജുറെല്‍ എന്നിവരുടെ അര്‍ധസെഞ്ചുറികളുമാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. നാലുവിക്കറ്റ് നഷ്ടത്തില്‍ 486 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യക്കായി നൈറ്റ് വാച്ച്മാന്‍ അന്‍ഷുള്‍ കാംബോജും പന്തും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കി. അതോടെ ഇന്ത്യന്‍ സ്‌കോര്‍ 550 കടന്നു.

42 പന്തില്‍ നിന്ന് ഒരു സിക്സും ആറ് ഫോറുമടക്കം 38 റണ്‍സെടുത്ത കാംബോജിനെ ഒടുവില്‍ ഗ്ലെന്‍ ഫിലിപ്സാണ് പുറത്താക്കിയത്. അഞ്ചാം വിക്കറ്റില്‍ 68 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയാണ് സഖ്യം പിരിഞ്ഞത്. കാംബോജ് പുറത്തായതിന് പിന്നാലെ ധ്രുവ് ജുറെലുമായും പന്ത് കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും ന്യൂസിലന്‍ഡ് ബൗളര്‍മാരെ ശിക്ഷിക്കുന്നതാണ് പിന്നീട് കണ്ടത്. ബൗണ്ടറികളും സിക്‌സുകളും പായിച്ച് പന്ത് ഇന്ത്യന്‍ സ്‌കോറിന്റെ വേഗം കൂട്ടി. ഗ്ലെന്‍ ഫിലിപ്സ് എറിഞ്ഞ 149-ാം ഓവറില്‍ രണ്ട് സിക്സറാണ് പന്ത് നേടിയത്. ഒടുക്കം 128 റണ്‍സെടുത്ത് പന്ത് പുറത്തായി. പത്ത് ഫോറും ആറ് സിക്സറും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്.

പിന്നീട് ധ്രുവ് ജുറെലിന്റെ ഊഴമായിരുന്നു. അര്‍ധസെഞ്ചുറിയോടെ ജുറെലും ഇന്ത്യക്ക് നിര്‍ണായക സംഭാവന നല്‍കി. അതോടെ ഇന്ത്യയുടെ ലീഡ് 300 കടന്നു. വാഷിങ്ടണ്‍ സുന്ദര്‍(24), ആകാശ് ദീപ്(13) എന്നിവര്‍ക്ക് പിന്നാലെ ജുറെല്‍ 78 റണ്‍സെടുത്ത് പുറത്തായതോടെ ഇന്ത്യ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു.

 Rishabh Pant and Dhruv Jurel
ഒടുവിൽ ഫുൾഹാം മാഞ്ചസ്റ്റർ സിറ്റിയോട് തോറ്റില്ല!!!
 Rishabh Pant and Dhruv Jurel
'നദാല്‍' ഫുട്‌ബോളും 'ഭരിക്കും', റയൽ മാഡ്രിഡിൽ!
Summary

Pant and Jurel shine; India declares at 720 runs, holding a 352-run lead

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER