Poems

പെണ്ണിന്റെ രോദനം - അന്നും ഇന്നും

മന്നാളുവോരുടെ വര്‍ത്തമാനത്തിലുംമന്നില്‍ മുഴങ്ങുന്നു പെണ്ണിന്റെ രോദനം

Author : ഡോ. എം. ലീലാവതി

പണ്ടു പണ്ടാണ്; മഹാരാജകീയമാം
മണ്ഡപത്തിന്റെയരങ്ങാണ്; സാക്ഷികള്‍
കണ്ണുതുറന്ന പുരുഷസമൂഹവും,
കണ്ണു തുറക്കുവാനാ ജന്മമാവാത്ത
രക്ഷകമ്മന്യനും, നീതിധര്‍മ്മങ്ങള്‍തന്‍
പക്ഷത്തുനിന്നുയരേണ്ടും വിലക്കുകള്‍
ആരുടെ പ്രീതിയുമോരാതുരയ്‌ക്കേണ്ട
ധീരതയാളാന്‍ ചുമതലക്കാരായ
ആചാര്യവര്യരും, സാമാജികശ്രേഷ്ഠ
രാകെയുമാണെങ്കിലുമന്നുയര്‍ന്നതും
പെണ്ണിന്റെ രോഗദനം; നഗ്‌നയായ് ലോകര്‍തന്‍
കണ്‍മുന്നിലൂടെ വലിച്ചിഴച്ചും ബലാല്‍
സംഗത്തുടര്‍ച്ചയ്‌ക്കൊടുവില്‍ കൊലചെയ്തു
താണ്ഡവമാടിയും വാഴുന്ന രാക്ഷസ
ദണ്ഡകന്മാര്‍ക്കു മൗനത്താല്‍ത്തുണയായി
മന്നാളുവോരുടെ വര്‍ത്തമാനത്തിലും
മന്നില്‍ മുഴങ്ങുന്നു പെണ്ണിന്റെ രോദനം.

ആചാര്യവര്‍ഗ്ഗവും, സാമാജികസ്ഥാന
മാരോഹണം ചെയ്തധികാരമാളുന്ന
വീരസിംഹങ്ങളും, ചിന്തകമ്മന്യരും,
മാനവസംസ്‌കാര സംരക്ഷകരെന്ന
മേനിയില്‍ മേയുന്ന നേതാരമ്മന്യരും
കണ്ടു മൗനം പൂണ്ടിരിക്കവേ പൊങ്ങുന്നു
വിണ്ടലം ഭേദിച്ചു പെണ്ണിന്റെ രോദനം.

എങ്കിലുമെല്ലാരുമോര്‍ക്കണം കശ്മല
സംഘമൊടുവില്‍ കുരുക്ഷേത്രഭൂമിയില്‍
ഒന്നിച്ചൊടുങ്ങിച്ചരിത്രമാവര്‍ത്തിക്കു
മെന്ന കാലത്തിന്‍ പ്രതികാരഗര്‍ജ്ജനം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബഹ്‌റൈന് നേരെ ഇറാന്‍ ആക്രമണം; വ്യവസായ കേന്ദ്രത്തില്‍ വന്‍തീപിടിത്തം

ബഹ്‌റൈന് നേരെ ഇറാൻ ആക്രമണം; 720 റൺസിന് ഡിക്ലയർ ചെയ്ത് ഇന്ത്യ: ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഫേസ് ക്രീമിന് ഇരയായി ഗായകനും, ഗുരുതര വൃക്കരോഗം ബാധിച്ചെന്ന് സലീം കോടത്തൂര്‍

രാജസ്ഥാനില്‍ തീര്‍ഥാടക സംഘം അപകടത്തില്‍പ്പെട്ടു; ഒരു കുടുംബത്തിലെ ഒമ്പത് പേര്‍ക്ക് ദാരുണാന്ത്യം

ടെസ്റ്റില്‍ 108 സിക്‌സുകള്‍, സെഞ്ച്വറിയിലും നേട്ടം; റെക്കോര്‍ഡുകള്‍ അടിച്ചുകൂട്ടി പന്ത്