Poems

സുബിന്‍ അമ്പിത്തറയില്‍ എഴുതിയ കവിത 'കുരുക്ക്'

സുബിന്‍ അമ്പിത്തറയില്‍

നിറലോറിയുമായ്

നഗരപ്രാന്തങ്ങളിൽ

അലയുകയാണ്

രാവിലെ മുതൽ.

വഴി തിരിച്ചുവിടുന്നു

ഒരു പൊലീസുകാരൻ,

എത്തേണ്ടതിന്

തൊട്ടുമുന്നിൽ വെച്ച്.

പല വഴികളിൽ കറങ്ങി

എത്താറാകുമ്പോൾ

വീണ്ടും,

വേറൊരു വഴിയേ...

എത്തിച്ചേർന്നപ്പോൾ

നട്ടുച്ചയായി.

ഏതെങ്കിലും മന്ത്രി വന്നിട്ടൊന്നുമാവില്ല,

ഇവിടൊരു

അദൃശ്യനായ

വികൃതിക്കുട്ടിയുണ്ടാവും.

അവൻ

നഗര മദ്ധ്യത്തിൽ

ചമ്രം പടഞ്ഞിരുന്ന്

വണ്ടികളിക്കുന്നതാവും.

കയ്യിൽ കിട്ടിയ

കളിപ്പാട്ടങ്ങളുടെ

തലയ്ക്കുപിടിച്ച്

കയ്യെത്തുന്നിടത്തോളം

പലവഴിയോടിച്ച്,

തുടയരികിൽ പാർക്ക് ചെയ്തത്...

വീണ്ടുമോടിച്ച്...

അമ്മ ഉണ്ണാൻ വിളിച്ചപ്പോൾ

എണീറ്റുപോയിക്കാണും.


ചുമട്ടുതൊഴിലാളികൾ

ലോഡിറക്കുന്നതും നോക്കി

ഞാൻ വിശ്രമിക്കുന്നു...

ഒരു താരാട്ടീണത്തിൽ

ചെറുകാറ്റ് വീശുന്നുണ്ട്.


ഉച്ചയുറക്കമുണർന്ന്

ആ ചെറുക്കൻ വന്ന്

കളി തുടരും മുൻപ്


എനിക്കീ നഗരം വിടണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മാല്‍ഡ സംഘര്‍ഷം: മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍; പിടിയിലായത് രാജ്യം വിടാനുള്ള ശ്രമത്തിനിടെ; 35 പേര്‍ കസ്റ്റഡിയില്‍

'സഞ്ജു ഇന്ന് തകർക്കും, ഉറപ്പാണ്, അതിന് ഒരു കാരണമുണ്ട്'; കൃഷ്ണമാചാരി ശ്രീകാന്ത്

സംസ്ഥാനത്ത് നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'പ്രകൃതിവാതകവും രാസവളവും ഞങ്ങള്‍ നൽകാം'; ഇന്ത്യയുമായി ഊര്‍ജ്ജ സഹകരണം ശക്തമാക്കാന്‍ റഷ്യ

'മമ്മൂക്ക ഒരു ഉമ്മ തരുമോ ?'; കുഞ്ഞാരാധികയ്ക്ക് പൊന്നുമ്മ നൽകി മമ്മൂട്ടി, വിഡിയോ

SCROLL FOR NEXT