ആര്‍.കെ. ദാമോദരന്‍ 
Poems

'ആശ്ചര്യ ചിഹ്നംവിളികള്‍'- ആര്‍.കെ. ദാമോദരന്‍ എഴുതിയ കവിത

ആശാന്‍പള്ളിക്കൂടമി-താശയഗംഭീരമിങ്ങനെ:''സ്നേഹിക്കയുണ്ണീ നീ നിന്നെദ്വേഷിക്കുന്ന ജനത്തെയും!''

Author : ആര്‍.കെ. ദാമോദരന്‍

1. അലര്‍മേല്‍വള്ളി

അലര്‍മേല്‍വള്ളിയാടുമ്പോള്‍
കല-നൃത്തചൈത്രാംഗന!
വള്ളിമേലലരാകുമ്പോള്‍
വാസന്തലതികാംഗന!

2. കൃഷിപാഠം

'ജാതി'ക്കൃഷിയത്യുത്തമ;മെ-
ജ്ജാതിയിക്കാര്‍ഷികകേരളം!
അരിയിട്ടുവാഴുവോര്‍ക്കിഹ
അരിതന്നെ നല്ലനെല്‍ക്കൃഷി!

3. അമാനവം

മത്സ്യക്കുഞ്ഞുവളര്‍ത്തല്‍പരിശീലന-
മ്മുതല്‍ക്കിങ്ങോട്ടുണ്ടൊരായിരമദ്ധ്യാപനം
മാത്രമില്ലിതുമാത്രമില്ലിവിടെ ന-
ന്മനുഷ്യക്കുഞ്ഞുവളര്‍ത്തല്‍മാതൃപാഠനം!

4. ദേഹാടനക്കിളി

മോഹനാഗാരമൊഴിഞ്ഞുപോം
ദേഹാടനക്കിളിയാദിനം!
പാടുപെട്ടെത്രവളര്‍ത്തിലും
കൂട്ടുതേടുമതിനൂതനം!

5. നിരു-സോപാധികം

ആശാന്‍പള്ളിക്കൂടമി-
താശയഗംഭീരമിങ്ങനെ:
''സ്നേഹിക്കയുണ്ണീ നീ നിന്നെ
ദ്വേഷിക്കുന്ന ജനത്തെയും!''

വയലാര്‍വാരിക്കുന്തമാം
വിപ്ലവക്കൂര്‍മയിങ്ങനെ:
''സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു തത്ത്വശാസ്ത്രത്തെയും!''

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'17 കാരന്റെ ഫോട്ടോ മാത്രമേ ഇനി നല്‍കാനുള്ളൂ'; ചേരാനെല്ലൂര്‍ കേസില്‍ രൂക്ഷ വിമര്‍ശനവുമായി കോടതി; നാടകീയ രം​ഗങ്ങൾ

കേരളത്തിലെ എസ്‌ഐആര്‍: പരാതി നല്‍കാനുള്ള സമയം നീട്ടി സുപ്രീംകോടതി; പേര് വെട്ടിയവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാം

വലിയ കിഴങ്ങിന് 'എൻപികെ' പ്രയോഗം; കപ്പ നട്ട് 6 മാസത്തില്‍ വിളവെടുക്കാം

കേദാര്‍നാഥ് ക്ഷേത്ര സന്ദര്‍ശനം ശരിയത്തിന് എതിര്; നടി സാറ അലി ഖാനെതിരെ ഫത്‌വ

'വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട കഥാപാത്രം, യുദ്ധത്തിന്റെ കാരണക്കാരി തന്നെ അവളാണ്'; ശൂർപ്പണഖയെക്കുറിച്ച് രാകുൽ പ്രീത്