Poems

'രണ്ട് കവിതകള്‍'- മണിക്കുട്ടന്‍ ഇ.കെ. 

വറ്റിയ പുഴയുടെ കോണിലൊരു ചാല്‍മുട്ടിനു വെള്ളംകുറേ ഇലകള്‍പച്ച മഞ്ഞ കറുപ്പ്

Author : മണിക്കുട്ടന്‍ ഇ.കെ

1. ആവാസം 

വറ്റിയ പുഴയുടെ 
കോണിലൊരു ചാല്‍
മുട്ടിനു വെള്ളം
കുറേ ഇലകള്‍
പച്ച മഞ്ഞ കറുപ്പ്

പൊടിമീനുകള്‍
കളറിലകളില്‍
തെന്നിമായുന്നു
ഒരു തവള
ഉഭയ ജീവിതം വരക്കുന്നു

വെളിച്ചത്തിന്റെ
ഒരൊളി വന്ന് തിളങ്ങുന്നു

കാട്ടുവള്ളികള്‍
കാറ്റിലാടുമ്പോള്‍
വെള്ളമിളകുന്നു

അതുവഴി വന്ന കിളി
തൂവലഴിച്ചു കിതച്ചു
മേഘമപ്പോള്‍
ആകാശത്ത്
ഒരാനയെ വരച്ചു

2. തടയണ 

തോടിന് 
തടയണ കെട്ടി

ഒഴുക്ക് നിന്നപ്പോള്‍
വെള്ളം തടിച്ചു

അവിടെ വന്ന്
കുട്ടികള്‍ കുളിച്ചു
പെണ്ണുങ്ങള്‍ തിരുമ്പി
പൂച്ചകളും നായ്ക്കളും
നക്കിക്കുടിച്ചു
ചിലര്‍ 
കുടത്തില്‍ കടത്തി

തടിച്ച തോടിനു താഴെ
മെലിഞ്ഞ ഒഴുക്കിന്റെ കരക്കാണ്
കിളികളുടെ വീട്
അവിടെയാണ്
ഞാന്‍ പാര്‍ക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബഹ്‌റൈന് നേരെ ഇറാന്‍ ആക്രമണം; വ്യവസായ കേന്ദ്രത്തില്‍ വന്‍തീപിടിത്തം

രാജസ്ഥാനില്‍ തീര്‍ഥാടക സംഘം അപകടത്തില്‍പ്പെട്ടു; ഒരു കുടുംബത്തിലെ ഒമ്പത് പേര്‍ക്ക് ദാരുണാന്ത്യം

ടെസ്റ്റില്‍ 108 സിക്‌സുകള്‍, സെഞ്ച്വറിയിലും നേട്ടം; റെക്കോര്‍ഡുകള്‍ അടിച്ചുകൂട്ടി പന്ത്

പന്തും ജുറേലും നിറഞ്ഞാടി, 720 റണ്‍സിന് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ, 352 റണ്‍സ് ലീഡ്

ഗുരുവായൂര്‍ ക്ഷേത്രത്തിലെ സ്വര്‍ണമടക്കമുള്ള വസ്തുക്കളുടെ ആസ്തിവിവരപ്പട്ടിക വേണം: ഹൈക്കോടതി