Poems

സുജിത്കുമാര്‍ എഴുതിയ രണ്ട് കവിതകള്‍

വീടു മാറി പോവുമ്പോള്‍അവിടത്തെ പ്രാണികളുംമനുഷ്യരും നമ്മെ വിട്ടുപിരിയുന്നുപക്ഷേ, അതല്ലകോടി കോടി അണുക്കള്‍ പറ്റിനിന്നഅപാരമായ സ്ഥലംനമ്മെ വിട്ടുപിരിയുന്നു

Author : സുജിത് കുമാര്‍

'സ്ഥലം'

വീടു മാറി പോവുമ്പോള്‍
അവിടത്തെ പ്രാണികളും 
മനുഷ്യരും നമ്മെ വിട്ടുപിരിയുന്നു
പക്ഷേ, അതല്ല
കോടി കോടി അണുക്കള്‍ പറ്റിനിന്ന
അപാരമായ സ്ഥലം
നമ്മെ വിട്ടുപിരിയുന്നു
ആ സ്ഥലത്തിന്റെ അസാന്നിധ്യത്തില്‍
ഹൃദയം അനന്തമായി പിടയുന്നു
ഓര്‍മ്മയില്‍ ആ സ്ഥലം
വിടാതെ പിന്തുടരുന്നു
ആ സ്ഥലത്തിന്റെ ഓര്‍മ്മ
നമ്മെ പലതായി കീറുന്നു
ഉള്ളില്‍ ഒപ്പം യാത്രചെയ്തു തുടങ്ങുന്നു

'വെറും'

ഒരു കല്ല്.
സാധാരണ.
അതങ്ങനെ നില്‍ക്കുന്നു
ങേ, വെറുതെയല്ല
കുറച്ചു കഴിയുമ്പോള്‍
അത് തിളങ്ങുന്നു
വെട്ടിത്തെളിയുന്നു
അതങ്ങനെ നില്‍ക്കുകയല്ല
മിണ്ടുന്നു
മുഴുവനെന്നപോല്‍
ആരുമല്ലാതെ
പ്രത്യേകമായിട്ടുപോലെ.
വളരെ സാധാരണ.
കല്ല്.

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ