Poems

ചേര്‍ന്നിരിക്കുമ്പോള്‍: പവിത്രന്‍ തീക്കുനിയുടെ കവിത

നിന്നോടു ചേര്‍ന്നിരിക്കുമ്പോഴൊക്കെയുമെന്നുള്ളില്‍ പാടുംമരിച്ച പക്ഷികള്‍.

പവിത്രന്‍ തീക്കുനി

നിന്നോടു ചേര്‍ന്നിരി
ക്കുമ്പോഴൊക്കെയുമെ
ന്നുള്ളില്‍ പാടും
മരിച്ച പക്ഷികള്‍.

നെഞ്ചിടിപ്പിന്നക്കരെയിക്കരെ

ഭ്രാന്തമായ്
തീത്തിറയാടും മഴവില്ലുകള്‍

ആര്‍ത്തിപൂണ്ടക്ഷര
ക്കൂട്ടങ്ങള്‍ കണ്ണിലേ
ക്കുത്സവക്കാവടിയേന്തിനില്‍ക്കും

അജ്ഞാതവാസം
വെടിഞ്ഞുകൊണ്ടുമ്മകള്‍

വിണ്ണിന്‍ കിളിവാതില്‍ തുറന്നു
വയ്ക്കും

മുന്തിരിക്കള്ളുപോല്‍
മൗനം കുടിച്ചൊരു

സ്വപ്നം വഴിതെറ്റിയെത്തും സിരകളില്‍

ഒറ്റ മുറിവില്‍ പുണര്‍ന്നു
മരിക്കുവാന്‍
സജ്ജരായ് നമ്മള്‍
കിതച്ചുനില്‍ക്കേ
ജന്മങ്ങള്‍ കാവ്യമായ്
പീലി നിവര്‍ത്തവേ

ആരുകൊടുത്തതാ
മാഗ്‌നേയമപ്പോള്‍

ആരാരു നമ്മളില്‍
വീണുപിടഞ്ഞാദ്യം
കൂടുവയ്ക്കും
മരിച്ച പക്ഷിയില്‍?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃശൂരില്‍ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം; മൂന്ന് മരണം; നിരവധി പേര്‍ പരിക്ക്

'എന്തൊരു കഷ്ടമാണ്'; യുവതാരം ആയുഷ് മാത്രെ പരിക്കേറ്റ് പുറത്ത്, വലഞ്ഞ് ചെന്നൈ

'കറുത്തച്ചന്‍ ഊട്ട്' സിനിമയാകുന്നു; 'കളങ്കാവല്‍' സംവിധായകന്റെ ചിത്രത്തില്‍ നായകന്‍ ജയസൂര്യ

'ഭരതൻമൂപ്പര് തെങ്ങ് കൃഷി നടത്തിയത് എന്തിനാണെന്ന് ഇപ്പോൾ മനസിലായില്ലേ ?'; 'മോഹിനിയാട്ട'ത്തിലെ കർമ എഫക്ട് കണ്ടുപിടിച്ച് ആരാധകർ

ബിപി വെറും നമ്പർ അല്ല, 30കളിലെ രക്തസമ്മർദം 50കളിലെ ഹൃദയാഘാതം പ്രവചിക്കും

SCROLL FOR NEXT