കൊറോണ പടർന്നു പിടിച്ചതോടെ ഇതിന് തടയിടാനായി പലതരത്തിലുള്ള ബോധവൽക്കരണവും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. സംഗീതത്തേയും നൃത്തത്തേയും ചിത്രരചനയേയുമെല്ലാം കൊറോണയ്ക്കെതിരെ ഉപയോഗിക്കുന്നുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് നാ കൊറോണ കരോ എന്ന ഗാനമാണ്. പൂന സ്വദേശിയായ ക്ലാസിക്കൽ ഖയാൽ ഗായകനായ സന്ദീപ് രണാഡെയുടെ ഗാനമാണ് എആർ റഹ്മാന്റെ പോലും മനസ് കീഴടക്കിയിരിക്കുന്നത്.
ഓസ്കാർ ജേതാവായ എആർ റഹ്മാൻ തന്റെ ഇൻസ്റ്റഗ്രാമിലൂടെ വിഡിയോ പങ്കുവെച്ചതോടെയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. കൂടാതെ പത്മവിഭൂഷൻ പണ്ഡിത് ജസ്രാജും ഗാനം ഷെയർ ചെയ്തിട്ടുണ്ട്. ലോക്ക്ഡൗണിലേക്ക് പോകുന്നതിന് മുൻപാണ് താൻ ഗാനം തയാറാക്കിയത് എന്നാണ് സന്ദീപ് പറയുന്നത്. എന്നാൽ ആ സമയത്തും ആശങ്ക നിലനിൽക്കുന്നുണ്ടായിരുന്നെന്നും ഇന്ന് അത് കൂടുതൽ ശക്തിയായെന്നും കൂട്ടിച്ചേർത്തു. തന്റെ ഗാനത്തിലൂടെ പ്രതീക്ഷയും ആത്മവിശ്വാസവും വർധിപ്പിക്കണം എന്നാണ് ചിന്തിച്ചത്. അതുപോലെതന്നെ മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വിഷാദത്തിൽ നിന്ന് രക്ഷപ്പെടുത്താനും പ്രതീക്ഷ നശിച്ചിരിക്കുന്ന സമയത്ത് ആത്മവിശ്വാസം നൽകാനും സംഗീതത്തിനാവും എന്നാണ് സന്ദീപ് പറയുന്നത്. ഗൂഗിൾ, മൈക്രോസോഫ്റ്റ്, സിട്രിക്സ് തുടങ്ങിയ കമ്പനികളിൽ സോഫ്റ്റ് വെയർ എൻജിനീയറായി ജോലി ചെയ്തിട്ടുണ്ട് സന്ദീപ്. മഹാദേവൻ, പണ്ഡിറ്റ് അജയ് പൊഹൻകർ, പണ്ഡിറ്റ് സുരേഷ് തൽവാൽക്കർ, ഡാലെർ മെഹന്ധി, അദ്നാൻ സമി, ശുഭ മുദ്ഗൽ, നാന പടേക്കർ തുടങ്ങിയ നിരവധി പ്രശസ്തരാണ് സന്ദീപിന്റെ ഗാനത്തെ പ്രശംസിച്ച് രംഗത്തെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates