Entertainment

കളക്ടറായി നയന്‍സ്, തമിഴ് ചിത്രം അറം ട്രെയ്‌ലര്‍ പുറത്തിറങ്ങി  

വേഷത്തിലും ഭാവത്തിലും നയന്‍സ് ഒരു യഥാര്‍ത്ഥ കളക്ടറായിതന്നെ മാറിയിരിക്കുകയാണ്. കോട്ടണ്‍ സാരിയില്‍ വളരെ സിംപിളായാണ് നയന്‍താര ചിത്രത്തില്‍ മദിവഥനിയായി എത്തുന്നത്. 

Author : സമകാലിക മലയാളം ഡെസ്ക്

ഗോപി നൈനാന്‍ സംവിധാനം ചെയ്യുന്ന തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയാകുന്ന അറം എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. സര്‍ക്കാരിന്റെ അനാസ്ഥമൂലം തകര്‍ന്നുകൊണ്ടിരിക്കുന്ന ഒരു ഗ്രാമത്തിന്റെ കഥപറയുന്ന ചിത്രത്തില്‍ കളക്ടറായാണ് നയന്‍സ് വേഷമിടുന്നത്. അഴിമതിനിറഞ്ഞ രാഷ്ട്രീയ ലോകത്തിനെതിരെ യുദ്ധംചെയ്യുന്നതാണ് നയന്‍താരയുടെ കളക്ടര്‍ വേഷം. ജലദൗര്‍ലഭ്യം മൂലം കൃഷി ചെയ്യാന്‍ പറ്റാതെ ജനജീവിതം ദുസഹമായ നാടിന്റെ രക്ഷയകയായി മാറുകയാണ് താരത്തിന്റെ മദിവഥനി എന്ന കഥാപാത്രം. 

ട്രെയ്‌ലര്‍ പുറത്തിറങ്ങിയതോടെ താരത്തിന്റെ ചിത്രത്തിലെ ആവേശകരമായ കൂടുതല്‍ ഡയലോഗുകള്‍ കേള്‍ക്കാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. നയന്‍താരുടെ ശക്തമായ കളക്ടര്‍ കഥാപാത്രം തന്നെയാണ് ചിത്രത്തിലെ പ്രധാന ആകര്‍ഷണം. വേഷത്തിലും ഭാവത്തിലും നയന്‍സ് ഒരു യഥാര്‍ത്ഥ കളക്ടറായിതന്നെ മാറിയിരിക്കുകയാണ്. കോട്ടണ്‍ സാരിയില്‍ വളരെ സിംപിളായാണ് നയന്‍താര ചിത്രത്തില്‍ മദിവഥനിയായി എത്തുന്നത്. 

ഗോപി നൈനാന്‍ തന്നെ തിരകഥ ചെയ്തിരിക്കുന്ന ചിത്രം ഈ മാസം 10-ാം തിയതിയോടെ തീയറ്ററുകളിലെത്തും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വേണാട് എക്‌സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; എറണാകുളം-കോട്ടയം-കൊല്ലം റൂട്ടില്‍ പുതിയ ട്രെയിന്‍ വരുന്നു

വെള്ളം നിറച്ച സിറിഞ്ചുകൾ ദേഹത്ത് കുത്തിയിറക്കി, നഖം പിഴുതെടുത്തു; പന്തളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമര്‍ദ്ദനം; നാലുപേരെ സാഹസികമായി പിടികൂടി പൊലീസ്

പരീക്ഷാ തട്ടിപ്പിൽ പിഎസ് സിക്കെതിരെ ഹൈക്കോടതി, തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ്, മുഖ്യമന്ത്രിക്കെതിരെ ഖാർ​ഗെയ്ക്ക് പരാതി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'തിരുവനന്തപുരത്തിന്റെ ആത്മാവിനെ കൊന്ന് നെയ്യാറില്‍ സ്മാരകം പണിയരുത്'; മൃഗശാല മാറ്റാനുള്ള നീക്കം എതിര്‍ത്ത് മുന്‍ ജോയിന്റ് ഡയറക്ടര്‍

സ്ത്രീക്ക് നേരെ നഗ്നതാ പ്രദര്‍ശനം; കാളവണ്ടി സംഘത്തിലെ സന്യാസി പിടിയില്‍