Entertainment

നടി വിദ്യുലേഖ രാമൻ വിവാഹിതയാകുന്നു, വരൻ സഞ്ജയ്; ചിത്രങ്ങൾ 

കോവിഡ് പശ്ചാത്തലത്തിൽ അടുത്ത കുടുംബാം​ഗങ്ങൾ മാത്രമാണ് വിവാഹനിശ്ചയ ചടങ്ങിൽ പങ്കെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

നടി വിദ്യുലേഖ രാമന്റെ വിവാഹനിശ്ചയം കഴിഞ്ഞു. സഞ്ജയ് ആണ് വരൻ. ആ​ഗസ്റ്റ് 26 ന് വിവാഹനിശ്ചയം കഴിഞ്ഞതായി നടി തന്നെയാണ് ആരാധകരെ അറിയിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും പങ്കുവച്ചു. കോവിഡ് പശ്ചാത്തലത്തിൽ അടുത്ത കുടുംബാം​ഗങ്ങൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. 

ഹാസ്യതാരയി തമിഴ് സിനിമകളിലെ നിറസാന്നിധ്യമാണ് വിദ്യുലേഖ. തമിഴ് നടൻ മോഹൻ രാമന്റെ മകൾ കൂടിയായ വിദ്യുലേഖ 'നീ താനെ എൻ പൊൻവസന്ത' എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്. ജില്ല, വാസുവും ശരവണനും ഒന്നാ പഠിച്ചവൻഗ, പുലി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായി. 

ലോക്ക്ഡൗൺ കാലത്ത് ശരീരഭാരം കുറച്ചും നടി വാർത്തകളിൽ നിറഞ്ഞിരുന്നു.  22 കിലോയോളം ഭാരമാണ് നടി കുറച്ചത്.‌ വർക്കൗട്ടിലൂടെയാണ് നടി ഈ നേട്ടത്തിലേക്കെത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക