Entertainment

സംവിധായകൻ പി.കെ. രാജ്‌മോഹന്‍ അന്തരിച്ചു

വീട്ടില്‍ വച്ച് ഹൃദയസ്തംഭനത്തെ തുടർന്നായിരുന്നു അന്ത്യം

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ; തമിഴ് സിനിമ സംവിധായകൻ പികെ രാജ്മോഹൻ അന്തരിച്ചു. 47 വയസായിരുന്നു. ചെന്നൈയില്‍ കെ.കെ. നഗറിലെ വീട്ടില്‍ വച്ച് ഹൃദയസ്തംഭനത്തെ തുടർന്നായിരുന്നു അന്ത്യം. രാജ്‌മോഹന്‍ സുഹൃത്തിന്റെ വീട്ടില്‍ പതിവായി ഉച്ചഭക്ഷണത്തിന് ചെല്ലാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കാണാത്തതിനെ തുടര്‍ന്ന് സുഹൃത്ത് അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നു നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

തമിഴ്നാട്ടിൽ കൊറോണ പടർന്നു പിടിച്ചിരിക്കുന്ന സാഹചര്യത്തിൽ രാജ്മോഹന്റെ മൃതദേഹം കൊറോണ വൈറസ് പരിശോധനയ്ക്ക് അയക്കും. 2008ല്‍ പുറത്തിറങ്ങിയ 'അഴൈപ്പിതഴ്' എന്ന ചിത്രത്തിന്റെ സംവിധായകനാണ്. കേദായം എന്നൊരു ചിത്രം പുറത്തിറങ്ങാനിരിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രായം 20-ൽ താഴെ, ജോലിയില്ല?; ഒൻപത് ഇന്ത്യൻ ഗുസ്തി താരങ്ങൾക്ക് വിസ നിഷേധിച്ച് യുഎസ്

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ 321 ഒഴിവുകൾ; ഫ്രഷേഴ്‌സിന് അവസരം

76 കിലോയിൽ നിന്ന് 56 ലേക്ക്, അഭിനയത്തേക്കാൾ വലുത് രാജ്യം; കാർ​ഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ സിനിമ ഉപേക്ഷിച്ച നാന പടേക്കർ

രണ്ടാം ദിവസവും എംപിമാരെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ച് ഖാര്‍ഗെ; ഗ്യാനേഷ് കുമാറിന്റെ സെഡ് പ്ലസ് സുരക്ഷ വര്‍ധിപ്പിച്ച് കേന്ദ്രം