Entertainment

സണ്ണി ലിയോണിന്റെ മധുരപ്രതികാരം; വീഡിയോ കാണാം 

സംഭവം നടത്തിയ ഉടനെ സണ്ണി ലിയോണ്‍ തിരിഞ്ഞോടുന്നതും സണ്ണി രജനി പിന്നാലെ ഓടുന്നതും വീഡിയോയില്‍ കാണാം. 

Author : സമകാലിക മലയാളം ഡെസ്ക്

ഷൂട്ടിംഗ് ഇടവേളയില്‍ സ്‌ക്രിപ്റ്റ് വായിച്ചിരുന്ന സണ്ണി ലിയോണിന്റെ ദേഹത്തേക്ക് സുഹൃത്തുക്കള്‍ പാമ്പിനെ വലിച്ചെറിയുന്ന വീഡിയോ വൈറലായിരുന്നു. എന്നാല്‍ ഇതിന് മറുപടികൊടുത്തുകൊണ്ടുള്ള സണ്ണിയുടെ പുതിയ വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. രണ്ടു വീഡിയോകളും സമൂഹമാധ്യമത്തിലൂടെ ആരാധകരുമായി പങ്കുവച്ചതും സണ്ണി ലിയോണ്‍ തന്നെ. തന്റെ ദേഹത്ത് പാമ്പിനെ ഇട്ട സുഹൃത്തിന്റെ മുഖത്ത് ചോക്ലേറ്റ് കേക്ക് തേച്ചാണ് സണ്ണി പ്രതികാരം ചെയ്തത്.

 'പ്രതികാരം മധുരമുള്ള വിജയം പോലെയാണ്' എന്ന് പറഞ്ഞുകൊണ്ടാണ് സണ്ണി കേക്കുമായി സുഹൃത്തിനടുത്തേക്ക് നടന്നടുത്തത്. വായനയില്‍ മുഴുകിയിരുന്ന സുഹൃത്തിനരികിലേക്ക് പിന്നിലൂടെ രണ്ട് കേക്കുകള്‍ ഇരു കൈകളിലു പിടിച്ച് സണ്ണി എത്തി. പിന്നെ കേക്കുകള്‍ കൃത്യമായി മുഖത്ത് പതിക്കുകയായിരുന്നു. സെലിബ്രിറ്റി മാനേജര്‍ സണ്ണി രജനിയാണ് സണ്ണിയുടെ കേക്ക് പ്രതികാരത്തിന് ഇരയായത്. കഴിഞ്ഞ ദിവസം സണ്ണിയുടെ ദേഹത്തേക്ക് പാമ്പിനെ ഇട്ടതും ഇതേ വ്യക്തി. സംഭവം നടത്തിയ ഉടനെ സണ്ണി ലിയോണ്‍ തിരിഞ്ഞോടുന്നതും സണ്ണി രജനി പിന്നാലെ ഓടുന്നതും വീഡിയോയില്‍ കാണാം. 

വീഡിയോയ്ക്ക് താഴെ കമ്മന്റുകളുമായി എത്തിയ ആരാധകര്‍ പക്ഷെ മാര്‍ക്ക് കൂടുതല്‍ നല്‍കിയത് ആദ്യ വീഡിയോയ്ക്കാണ്. ഇതൊരു മത്സരമായിരുന്നില്ലെങ്കില്‍കൂടി അടുത്ത തവണ മെച്ചപ്പെട്ട പദ്ധതിയുമായി തിരിച്ചെത്തുമെന്നാണ് സണ്ണിയുടെ മറുപടി. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: അന്വേഷണത്തിന് രണ്ട് എസ്‌ഐടികള്‍; മേല്‍നോട്ട ചുമതല ഡിഐജിക്ക്

ജിദ്ദയിൽ ഇറങ്ങിയ ഫിലോമിന എവിടെ? ആശങ്കയിൽ വയനാട്ടിലെ കുടുംബം

ഫ്രിഡ്ജുകളുടെ താപനില ഉയര്‍ത്തി ഹാക്കിങ്; ഫ്രാന്‍സിലെ സൈബര്‍ ആക്രമണത്തില്‍ യുഎഇയിലും മുന്നറിയിപ്പ്

'കൊച്ചിയിലെ ഫുഡ് ഡെലിവറി ജീവനക്കാരില്‍ ഭൂരിഭാഗവും ബിരുദധാരികള്‍; 39 ശതമാനവും 25 വയസ്സിന് താഴെയുള്ളവര്‍'

ഡ്യുവല്‍ സിഎന്‍ജി സിലിണ്ടര്‍; മഹീന്ദ്ര എക്‌സ് യുവി 3എക്‌സ്ഒ സിഎന്‍ജി വേര്‍ഷന്‍ നാളെ വിപണിയില്‍