Entertainment

സമ്മാനം ലഭിച്ച റോള്‍സ് റോയ്സ് അമിതാഭ് ബച്ചന്‍ വിറ്റു    

സംവിധായകനായ വിധു വിനോദ് ചോപ്ര സമ്മാനിച്ച വാഹനമാണ് അമിതാഭ് വിറ്റ‌ത്    

Author : സമകാലിക മലയാളം ഡെസ്ക്

സിനിമയുടെ വിജയിച്ചപ്പോൾ സംവിധായകൻ സമ്മാനമായി നൽകിയ ആഡംബര വാഹനമായ റോള്‍സ് റോയ്സ് ഫാന്റം കാര്‍ അമിതാഭ് ബച്ചന്‍ വിറ്റു. സംവിധായകനായ വിധു വിനോദ് ചോപ്ര സമ്മാനിച്ച വാഹനമാണ് അമിതാഭ് വിറ്റ‌ത്. വിധു സംവിധാനം ചെയ്ത് അമിതാഭ് അഭിനയിച്ച ഏകലവ്യ എന്ന ചിത്രത്തിന്റെ വിജയത്തെ തുടർന്നാണ് കാർ സമ്മാനമായി നൽകിയത്.

മുംബൈ മിറർ പത്രമാണ് താരത്തിന്റെ വാഹനവിൽപനയെക്കുറിച്ച് റിപ്പോർട്ട് ചെയ്തത്. എന്നാൽ എത്ര രൂപയ്ക്കാണ് വിൽപന നടന്നത് എന്ന് വ്യക്തമല്ല. വിൽപനയെക്കുറിച്ച് അമിതാബും വിവരങ്ങളൊന്നും പങ്കുവച്ചിട്ടില്ല. 3.5 കോടിയാണ് വാഹനത്തിന്റെ യഥാർത്ഥ വില.  ‍മുംബൈ കേന്ദീകരിച്ചുളള ഒരു വ്യവസായി ആണ് കാർ വാങ്ങിയതെന്നാണ് മുംബൈ മിറർ റിപ്പോർട്ട്. 

മെഴ്സീഡസ് എസ് ക്ലാസ്, റെയ്ഞ്ച് റോവര്‍, ബെന്റ്ലി ജി.ടി, ലെക്സസ് എസ്‍.യു.വി എന്നിങ്ങനെ കാറുകളുടെ നീണ്ട നിര തന്നെയാണ് ബച്ചന്റെ വാഹന ലിസ്റ്റിൽ ഇടം നേടിയിട്ടുള്ളത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രായം 20-ൽ താഴെ, ജോലിയില്ല?; ഒൻപത് ഇന്ത്യൻ ഗുസ്തി താരങ്ങൾക്ക് വിസ നിഷേധിച്ച് യുഎസ്

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ 321 ഒഴിവുകൾ; ഫ്രഷേഴ്‌സിന് അവസരം

76 കിലോയിൽ നിന്ന് 56 ലേക്ക്, അഭിനയത്തേക്കാൾ വലുത് രാജ്യം; കാർ​ഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ സിനിമ ഉപേക്ഷിച്ച നാന പടേക്കർ

രണ്ടാം ദിവസവും എംപിമാരെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ച് ഖാര്‍ഗെ; ഗ്യാനേഷ് കുമാറിന്റെ സെഡ് പ്ലസ് സുരക്ഷ വര്‍ധിപ്പിച്ച് കേന്ദ്രം