Ramayana Pinterest
Entertainment

ആദ്യ ഏഴ് ദിവസവും 100 കോടി; 1000 കോടിയും കടന്ന് രാമായണ, എന്നിട്ടും തൊടാനായില്ല ആ ചിത്രത്തെ!

ചിത്രത്തിന് മുടക്കുമുതൽ തിരിച്ചുപിടിക്കാൻ ഏകദേശം 2800 കോടി രൂപയുടെ കളക്ഷൻ ആവശ്യമാണെന്നാണ് വിലയിരുത്തൽ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ചന്ദ്ര സ്വസ്തി

ഇന്ത്യൻ ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് ബിഗ് ബജറ്റ് ചിത്രം ‘രാമായണ’. റിലീസ് ചെയ്ത് ആദ്യ ഏഴ് ദിവസങ്ങളിലും 100 കോടിക്ക് മുകളിൽ കളക്ഷൻ നേടി ചിത്രം പുതിയ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്. എട്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ ആഗോള ബോക്സ് ഓഫീസിൽ 1000 കോടി രൂപയെന്ന നാഴികക്കല്ലും ചിത്രം പിന്നിട്ടു.

1500 കോടിയിലേറെ ബജറ്റിൽ ഒരുങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ദീപാവലി റിലീസായെത്തിയ രാമായണ ഏറ്റവും വേഗത്തിൽ 1000 കോടി ക്ലബ്ബിലെത്തിയ ഇന്ത്യൻ സിനിമകളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. പുഷ്പ 2, ധുരന്ധർ 2 എന്നീ ചിത്രങ്ങളാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ.

ആദ്യദിനം 120 കോടി രൂപയായിരുന്നു ചിത്രത്തിന്റെ ആഗോള കളക്ഷൻ. രണ്ടാം ദിനം 103 കോടി, മൂന്നാം ദിനം 154 കോടി, നാലാം ദിനം 134 കോടി, അഞ്ചാം ദിനം 148 കോടി, ആറാം ദിനം 176 കോടി, ഏഴാം ദിനം 116 കോടി എന്നിങ്ങനെയാണ് ചിത്രം നേടിയതെന്നാണ് ട്രാക്കർമാരുടെ റിപ്പോർട്ടുകൾ. ഏഴ് ദിവസങ്ങളിലും കളക്ഷൻ 100 കോടി രൂപയ്ക്ക് താഴേക്ക് പോയില്ലെന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ നേട്ടം.

ഇന്ത്യയിലെ എല്ലാ മേഖലകളിലും മികച്ച പ്രകടനമാണ് ചിത്രം കാഴ്ചവെക്കുന്നതെന്നാണ് ബോക്സ് ഓഫീസ് ട്രാക്കർമാരുടെ വിലയിരുത്തൽ. രണ്ടാം വാരത്തിലും ഈ മുന്നേറ്റം തുടരാനാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യയിൽ നിന്ന് മാത്രം ആയിരം കോടിയോളം രൂപ ചിത്രം സ്വന്തമാക്കുമെന്നും സിനിമാ ട്രാക്കിങ് പേജുകൾ പ്രവചിക്കുന്നുണ്ട്.

അതേസമയം, ചിത്രത്തിന് മുടക്കുമുതൽ തിരിച്ചുപിടിച്ച് ലാഭത്തിലേക്ക് കടക്കാൻ ഏകദേശം 2800 കോടി രൂപയുടെ കളക്ഷൻ ആവശ്യമാണെന്നാണ് ട്രാക്കിങ് പേജുകളുടെ വിലയിരുത്തൽ. ദംഗലിന് ശേഷം മറ്റൊരു ബോളിവുഡ് ചിത്രത്തിനും 2000 കോടി ക്ലബ്ബിലെത്താൻ സാധിച്ചിട്ടില്ല.

100 crore in the first seven days; 'Ramayana' crosses 1000 crore; yet, it still couldn't touch that film

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പഴയതെല്ലാം പറഞ്ഞു തീർത്തു'; വി ഡി സതീശന്‍ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷങ്ങള്‍ക്ക് ക്ഷണിച്ചെന്ന് ജി സുകുമാരന്‍ നായര്‍

കാസർകോട് ജില്ലയിൽ കർണാടക മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുള്ള ഡോക്ടർമാർക്ക് സേവനം ചെയ്യാൻ അവസരമൊരുങ്ങുന്നു

'ഭര്‍ത്താവെന്ന് വിളിക്കുമ്പോള്‍ ഇപ്പോഴും കൗതുകവും ചിരിയും'; നിമിഷിന് അഹാനയുടെ പിറന്നാളാശംസ

കടവല്ലൂർ അന്യോന്യത്തിന് നവംബർ 16 മുതൽ തുടക്കം; വൈദിക മത്സരപരീക്ഷയ്ക്ക് അരങ്ങൊരുങ്ങി

കഫീൻ വേണ്ട, ചായയുടെ രുചി വേണം! വീട്ടിൽ തയ്യാറാക്കാം 5 ഹെർബൽ ടീകൾ