ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

20 വര്‍ഷത്തിന് ശേഷം സൂപ്പര്‍ഹിറ്റ് പ്രണയകഥയുടെ രണ്ടാം ഭാഗം വരുന്നു; ഗദര്‍ 2 പ്രഖ്യാപിച്ചു

സിഖ് ട്രക്ക് ഡ്രൈവറായ താര സിങ്ങിന്റേയും സകിന എന്ന മുസ്ലീം പെണ്‍കുട്ടിയുടേയും പ്രണയമാണ് ചിത്രത്തില്‍ പറഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

ണ്ണി ഡിയോളും അമീഷ പട്ടേലും പ്രധാന കഥാപാത്രങ്ങളായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് ഗദര്‍ ഏക് പ്രേം കഥ. ഇന്ത്യയുടെ വിഭജനകാലത്തുനടക്കുന്ന പ്രണയകഥയാണ് 2001 ല്‍ പുറത്തിറങ്ങിയ ചിത്രം പറഞ്ഞത്. 20 വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ്. ഗദര്‍ 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തെക്കുറിച്ച് സണ്ണി ഡിയോള്‍ തന്നെയാണ് പ്രഖ്യാപനം നടത്തിയത്. 

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ സീക്വല്‍

രണ്ട് വര്‍ഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു. ദസ്സറ ദിനത്തില്‍ ഗദര്‍ 2 ന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിടുന്നു- സണ്ണി ഡിയോള്‍ കുറിച്ചു. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ സീക്വലിന്റെ പ്രഖ്യാപനം എന്നാണ് അമീഷ പട്ടേല്‍ കുറിച്ചത്. ആദ്യ ഭാഗം സംവിധാനം ചെയ്ത അനില്‍ ശര്‍മ തന്നെയാണ് രണ്ടാമത്തെ ഭാഗവും സംവിധാനം ചെയ്യുന്നത്. 

ആദ്യഭാഗത്തെ ബാലതാരം നായകനാവും

അനില്‍ ശര്‍മയുടെ മകന്‍ ഉത്കര്‍ഷ് ശര്‍മയും ഗദര്‍ 2ല്‍ അഭിനയിക്കുന്നുണ്ട്. ആദ്യ ഭാഗത്തില്‍ ഉത്കര്‍ഷ് ബാലതാരമായി അഭിനയിച്ചിരുന്നു. സിഖ് ട്രക്ക് ഡ്രൈവറായ താര സിങ്ങിന്റേയും സകിന എന്ന മുസ്ലീം പെണ്‍കുട്ടിയുടേയും പ്രണയമാണ് ചിത്രത്തില്‍ പറഞ്ഞത്. വിഭജനകാലത്ത് ഹിന്ദു മുസ്ലീം പ്രക്ഷോഭങ്ങളെ എതിരിടുന്നതായിരുന്നു താരയുടേയും സകിനയുടേയും പ്രണയകഥ. ഈ വര്‍ഷം ആദ്യമാണ് ചിത്രത്തിന്റെ 20ാം വാര്‍ഷികം ആഘോഷിച്ചത്. സണ്ണി ഡിയോളിന് അല്ലാതെ താര എന്ന കഥാപാത്രത്തെ ചെയ്യാനാവില്ല എന്നാണ് അനില്‍ ശര്‍മ പറഞ്ഞത്. വളരെ ശക്തനും അതുപോലെ നിഷ്‌കളങ്കനുമായ ഒരാളെയായിരുന്നു വേണ്ടിയിരുന്നു. സണ്ണിയല്ലാതെ ഇന്റസ്ട്രിയില്‍ അതിനുപറ്റിയ മറ്റൊരാളില്ല എന്നാണ് അനില്‍ ശര്‍മ പറഞ്ഞത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി