Entertainment

'2008ലാണ് ഞാൻ പ്രണയത്തിലായത്', അത് പ്രഭാസല്ല; ആ പേര് വിവാഹ ദിനത്തിൽ വെളിപ്പെടുത്തുമെന്ന് അനുഷ്ക 

മുൻകാല പ്രണയം തുറന്നുപറഞ്ഞ് നടി അനുഷ്ക ഷെട്ടി

Author : സമകാലിക മലയാളം ഡെസ്ക്

മുൻകാല പ്രണയം തുറന്നുപറഞ്ഞ് നടി അനുഷ്ക ഷെട്ടി. മുൻകാമുകന്റെ പേര് വെളിപ്പെടുത്താതെയാണ് നടി ഇക്കാര്യം പങ്കുവച്ചത്. ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ.  

2008ലാണ് താൻ പ്രണയത്തിലായതെന്നും വളരെ മനോഹരമായ ഒരു ബന്ധത്തിലായിരുന്നെന്നും അനുഷ്ക പറഞ്ഞു. "പക്ഷേ ആ വ്യക്തി ആരാണെന്ന് എനിക്ക് പറയാൻ കഴിയില്ല, കാരണം ഇത് വളരെ വ്യക്തിപരമായ കാര്യമാണ്. ഇപ്പോഴും ഞങ്ങൾ ഒരുമിച്ചായിരുന്നെങ്കിൽ ഞാൻ അദ്ദേഹം ആരാണെന്ന് പറഞ്ഞേനെ. ആ ബന്ധം ഒരുപാട് മുന്നോട്ട് പോയില്ല", താരം തുറന്നുപറഞ്ഞു. 

നടൻ പ്രഭാസുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും അനുഷ്ക സംസാരിച്ചു. പ്രഭാസ് തന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്താണ് എന്നായിരുന്നു താരത്തിന്റെ വാക്കുകൾ. പ്രഭാസിനെ കഴിഞ്ഞ 15 വർഷത്തിലധികമായി തനിക്ക് അറിയാമെന്നും രാവിലെ മൂന്ന് മണിക്ക് വേണമെങ്കിലും വിളിക്കാവുന്ന സുഹൃത്താണെന്നും അനുഷ്ക വിശേഷിപ്പിച്ചു. 

"ഞങ്ങൾ രണ്ടുപേരും വിവാഹിതരല്ല, സ്‌ക്രീനിൽ നല്ല ജോഡികളുമാണ് എന്നതാണ് എല്ലാത്തിന്റേയും കാരണം", പ്രഭാസുമായി ചേർത്തുള്ള ​ഗോസിപ്പുകളെക്കുറിച്ച് അനുഷ്ക പറഞ്ഞത് ഇങ്ങനെ. ഞങ്ങൾ രണ്ടുപേരും തമ്മിൽ എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ, ഈ സമയമാകുമ്പോഴേക്കും അത് പുറത്താകുമായിരുന്നു. പരസ്പരം പ്രണയത്തിലാണെങ്കിൽ അത് മറച്ചുവയ്ക്കാൻ ആഗ്രഹിക്കാത്ത ആളുകളാണ് ഞങ്ങൾ, അനുഷ്ക പറഞ്ഞു.

സംവിധായകൻ പ്രകാശ് കോവേലമുഡിയും അനുഷ്കയും വിവാഹിതരാകുന്നു എന്ന വാർത്തയും ഇതിനിടയിൽ പ്രചരിച്ചിരുന്നു. എന്നാൽ അതും ​ഗോസിപ്പ് ആണെന്ന് പറഞ്ഞ് തള്ളിക്കളയുകയാണ് നടി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21