ഫയല്‍ ചിത്രം 
Entertainment

ധ്യാനും കല്യാണിയും ഉൾപ്പടെ 22 പേർ; അമ്മയിൽ അം​ഗത്വമെടുക്കാൻ തിരക്ക്

22 പേരുടെ അപേക്ഷകളിൽ 12 പേരുടെ അപേക്ഷകൾക്ക് എക്സിക്യൂട്ടീവ് അനുമതി നൽകി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി; താരസംഘടനയായ അമ്മയിൽ അം​ഗത്വമെടുക്കാൻ യുവതാരങ്ങൾ ഉൾപ്പടെയുള്ളവരുടെ തിരക്ക്. ധ്യാൻ ശ്രീനിവാസൻ കല്യാണി പ്രിയദർശൻ ഉൾപ്പടെയുള്ള 22 പേരാണ് അം​ഗത്വത്തിനായി അപേക്ഷിച്ചിരിക്കുന്നത്. അമ്മയിൽ അം​ഗത്വമുള്ളവരുമായി മാത്രമേ സിനിമയുടെ എ​ഗ്രിമെന്റ് ഒപ്പിടുകയൊള്ളൂവെന്ന നിർമാതാക്കളുടെ സംഘടന നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് കൂടുതൽ അപേക്ഷകൾ എത്തിയത്. 

അമ്മയുടെ നിയമാവലി അനുസരിച്ച് അപേക്ഷ ലഭിച്ചാൽ എക്സിക്യൂട്ടീവിൽ എല്ലാവരുടേയും അനുമതി ലഭിച്ചാൽ മാത്രമേ അം​ഗത്വത്തിന് പ്രാഥമിക അനുമതി നൽകൂ. അത് പിന്നീട് ജനറൽ ബോഡിയിലും അവതരിപ്പിക്കും. 22 പേരുടെ അപേക്ഷകളിൽ 12 പേരുടെ അപേക്ഷകൾക്ക് എക്സിക്യൂട്ടീവ് അനുമതി നൽകി. 

2,05,000 രൂപയാണ് അമ്മയുടെ അം​ഗത്വഫീസ്. കോവിഡിന് ശേഷം ആദ്യമായാണ് അമ്മ അം​ഗത്വം നൽകുന്നത്. നിലവിൽ 493 പേരാണ് അമ്മയിൽ അം​ഗങ്ങളായുള്ളത്. 3 വർഷത്തിനിടെ എട്ട് പേർ മരിച്ചു. ഷെയിൻ നി​ഗം, ശ്രീനാഥ് ഭാസി എന്നിവരുമായുണ്ടായ പ്രശ്നങ്ങൾക്ക് ശേഷമാണ് നിർമാതാക്കൾ നിലപാട് കടുപ്പിച്ചത്. ശ്രീനാഥ് അമ്മയിൽ അം​ഗത്വമെടുക്കാൻ അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും അതിൽ തീരുമാനമെടുത്തിട്ടില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT