ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

ഭാര്യയായാൽ മാസം 25 ലക്ഷം ശമ്പളം, പ്രമുഖ വ്യവസായിയുടെ വാ​ഗ്ദാനം; തുറന്നു പറഞ്ഞ് ബോളിവുഡ് നടി

ഇപ്പോൾ തനിക്ക് അവസരങ്ങൾ ലഭിക്കുന്നില്ലെന്നും എങ്ങനെ ജീവിക്കുമെന്ന ആശങ്കയിലാണെന്നും താരം

Author : സമകാലിക മലയാളം ഡെസ്ക്

പ്രമുഖ വ്യവസായി നടത്തിയ വിവാഹവാ​ഗ്ദാനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ബോളിവുഡ് നടി നീതു ചന്ദ്ര. ഭാര്യയായാൽ പ്രതിമാസം 25 ലക്ഷം രൂപ ശമ്പളം നൽകാമെന്നായിരുന്നു വ്യവസായിയുടെ വി​ഗ്ദാനം. ഇപ്പോൾ തനിക്ക് അവസരങ്ങൾ ലഭിക്കുന്നില്ലെന്നും എങ്ങനെ ജീവിക്കുമെന്ന ആശങ്കയിലാണെന്നും താരം വ്യക്തമാക്കി. ബോളിവുഡ് ഹങ്കാമയ്ക്കു നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ. 

വിജയിക്കപ്പെട്ട ഒരു അഭിനേതാവിന്റെ പരാജയത്തിന്റെ കഥയാണ് എന്റേത്. ദേശിയ പുരസ്‌കാര ജേതാക്കളായ 13 പേര്‍ക്കൊപ്പവും വലിയ സിനിമകളിലും ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ ഞാന്‍ എവിടെയാണ്. ഒരു വലിയ വ്യവസായി എന്നോട് പറഞ്ഞിട്ടുണ്ട്, മാസം 25 ലക്ഷം വാങ്ങുന്ന അയാളുടെ ശമ്പളം പറ്റുന്ന ഭാര്യയാകാന്‍- താരം പറഞ്ഞു. 

ഒരു പ്രമുഖ കാസ്റ്റിങ് ഡയറക്ടറില്‍ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ചും താരം പറഞ്ഞു. വളരെ പ്രശസ്തനായ ഒരു കാസ്റ്റിങ് ഡയറക്ടര്‍, അദ്ദേഹത്തിന്റെ പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല. ഓഡിഷന്‍ കഴിഞ്ഞ് ഒരു മണിക്കൂറിനുശേഷം അദ്ദേഹം എന്നെ വേണ്ടെന്നു പറഞ്ഞു. എന്റെ അഭിനയം പോര എന്നാണ് പറഞ്ഞത്. എന്നെ റിജക്റ്റ് ചെയ്യ്ത് എന്റെ ആത്മവിശ്വാസം തകര്‍ക്കാന്‍ വേണ്ടി മാത്രമാണ് ഓഡിഷന് വിളിച്ചത്.- നീതു പറഞ്ഞു. 

'ഗരം മസാല' എന്ന ചിത്രത്തിലൂടെയായിരുന്നു നീതു ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. 'കുച് ലവ് ജൈസാ' ആണ് അവസാനമായി പുറത്തിറങ്ങിയ നീതുവിന്റെ ചിത്രം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT