ഈ വർഷത്തെ ഏറ്റവും വിചിത്രമായ ഗാങ്ങിനെ പരിചയപ്പെടാൻ ഒരുങ്ങിക്കോളൂ. സോണി ലിവിൻ്റെ പുതിയ മലയാളം ഒറിജിനൽ സീരീസ് 4.5 ഗ്യാങ് എത്തുന്നു. തിരുവനന്തപുരത്തിന്റെ ചാഞ്ചാട്ടം നിറഞ്ഞ ലോകമാണ് കഥയുടെ പശ്ചാത്തലം. കൃഷാന്ത് സംവിധാനം ചെയ്ത സീരിസ് നിർമിച്ചിരിക്കുന്നത് മാൻകൈൻഡ് സിനിമാസ് ആണ്. ദർശന രാജേന്ദ്രൻ, സഞ്ജു ശിവറാം എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.
സീരിസിന്റെ ട്രെയ്‌ലറും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. കോമഡി- ആക്ഷൻ സീരിസായാണ് 4.5 ഗാങ്ങ് പ്രേക്ഷകരിലേക്കെത്തുന്നത്. ഇതുവരെ കാണാത്ത വേഷത്തിലാണ് ദർശന രാജേന്ദ്രൻ സീരിസിലെത്തുന്നത് എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.
ജഗദീഷ്, ഇന്ദ്രൻസ്, വിജയരാഘവൻ, ഹക്കിം ഷാ, വിഷ്ണു അഗസ്ത്യ എന്നിവർക്ക് പുറമെ, സച്ചിൻ, ശാന്തി ബാലചന്ദ്രൻ, നിരഞ്ജ് മണിയൻ പിള്ള രാജു, ശ്രീനാഥ് ബാബു, ശംഭു മേനോൻ, പ്രശാന്ത് അലക്സ്, രാഹുൽ രാജഗോപാൽ തുടങ്ങിയവരും അഭിനയിക്കുന്നു.
ഈ മാസം 29 ന് സോണി ലിവിൽ സീരിസ് സ്ട്രീമിങ് ആരംഭിക്കും. മലയാളം, തെലുങ്ക്, ഹിന്ദി, തമിഴ് ഭാഷകളിൽ സീരിസ് കാണാനാകും. സൂരജ് സന്തോഷ്, വർക്കി എന്നിവർ ചേർന്നാണ് സംഗീതമൊരുക്കുന്നത്. വിഷ്ണു പ്രഭാകർ ആണ് ഛായാഗ്രഹണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates