Entertainment

'50ാം വയസിലും ഇത്ര ഹോട്ടോ?' ബിക്കിനിയിൽ പത്മ ലക്ഷ്മിയുടെ പിറന്നാൾ ആഘോഷം; വൈറൽ

പിങ്ക് നിറത്തിലുള്ള ബിക്കിനിയും കൂളിങ് ​ഗ്ലാസും അണിഞ്ഞ് തിരയിൽ കളിക്കുന്ന ചിത്രങ്ങൾ ആരെയും അമ്പരപ്പിക്കുന്നതാണ്

Author : സമകാലിക മലയാളം ഡെസ്ക്

മ്പതുകൾ പുതിയ മുപ്പതുകളാണ്, ഞാൻ തുടങ്ങാൻ പോവുന്നേയുള്ളൂ,”- അമ്പതാം പിറന്നാൾ ആഘോഷിച്ചുകൊണ്ട് നടിയും മോഡലും എഴുത്തുകാരിയുമായ പത്മലക്ഷ്മി കുറിച്ച വാക്കുകളാണിത്. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ പിറന്നാൾ. ബിക്കിനി ധരിച്ചുകൊണ്ട് കടൽ തീരത്തു നിൽക്കുന്ന ഹോട്ട് ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. 

ചിത്രങ്ങളിൽ അതിസുന്ദരിയാണ് പത്മലക്ഷ്മി. പിങ്ക് നിറത്തിലുള്ള ബിക്കിനിയും കൂളിങ് ​ഗ്ലാസും അണിഞ്ഞ് തിരയിൽ കളിക്കുന്ന ചിത്രങ്ങൾ ആരെയും അമ്പരപ്പിക്കുന്നതാണ്. 50ാം വയസിലും ഇത്ര ഹോട്ടായിരിക്കാനാവുമോ എന്നാണ് ആരാധകരുടെ ചോദ്യം. താരത്തിന്റെ പോസ്റ്റിന് താഴെ അമ്പതുകളിലേക്ക് കടക്കുന്ന നിരവധി പേർ തങ്ങളുടെ ചിത്രങ്ങൾ കമന്റ് ചെയ്തു. 50 ൽ എത്തിയപ്പോൾ ആത്മവിശ്വാസം കൂടി എന്നാണ് അവരുടെ കമന്റുകൾ. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് പത്മലക്ഷ്മിയുടെ ചിത്രങ്ങൾ. 

ഇതിന് മുൻപും പ്രായത്തെ തോൽപ്പിക്കുന്ന ചിത്രങ്ങളുമായി പത്മാലക്ഷ്മി എത്തിയിരുന്നു. അതെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചെറുപ്പക്കാലത്ത് തനിക്കുണ്ടായ ലൈംഗികാതിക്രമങ്ങളെ കുറിച്ചും പത്മലക്ഷ്മി തുറന്ന് പറ‍ഞ്ഞത് വാർത്തയായിരുന്നു. 16ാം വയസ്സിൽ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നാണ് പത്മാ ലക്ഷ്മി ന്യൂയോർക്ക് ടൈംസിലെഴുതിയ ലേഖനത്തിൽ വ്യക്തമാക്കിയത്. വിഖ്യാത എഴുത്തുകാരനായ സൽമാൻ റഷ്ദിയുമായുള്ള പത്മയുടെ പ്രണയവും വിവാഹവും വാർത്തകളായിരുന്നു. 2007ലാണ് പത്മലക്ഷ്മിയും സൽമാൻ റഷ്ദിയും വേർപ്പിരിയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി