സംവിധായകന്‍ സുരേഷ് തിരുവല്ല 
Entertainment

സഹസംവിധായികയെ പീഡിപ്പിച്ചു; സംവിധായകനും കൂട്ടാളിക്കുമെതിരെ കേസ്

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തും വിവാഹവാഗ്ദാനം നല്‍കിയും പീഡിപ്പിച്ചെന്നാണ് കേസ്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സഹസംവിധായികയെ പീഡിപ്പിച്ചതിന് സംവിധായകനും കൂട്ടാളിക്കുമെതിരെ കേസ്. സംവിധായകന്‍ സുരേഷ് തിരുവല്ല, സഹായി വിജിത്ത് വിജയ്കുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തും വിവാഹവാഗ്ദാനം നല്‍കിയും പീഡിപ്പിച്ചെന്നാണ് കേസ്. വിജിത്ത് സിനിമാമേഖലയിലെ സെക്‌സ് റാക്കറ്റിന്റെ കണ്ണിയാണെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

ഇന്നലെയാണ് യുവതിയുടെ പരാതിയില്‍ മരട് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മാവേലിക്കര സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. സഹസംവിധായികയായ യുവതി ചില ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. സംവിധായകന്‍ സുരേഷ് തിരുവല്ലയുടെ സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് പോയി കണ്ടപ്പോഴാണ് ദുരനുഭവം ഉണ്ടായതെന്ന് നടി പറയുന്നു.

സുഹൃത്തായ വിജിത്ത് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സംവിധായകനെ പോയി കണ്ടത്. ഇക്കാര്യം വിജിത്തിനെ അറിയിക്കുകയും ചെയ്തായി യുവതി പറയുന്നു. പലപ്പോഴായി വിവാഹവാഗ്ദാനം നല്‍കി വിജിത്ത് പീഡിപ്പിച്ചതായും യുവതി പറയുന്നു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളെയും യുവതികളെയും ചൂഷണം ചെയ്യുന്ന സെക്‌സ് റാക്കറ്റിന്റെ കണ്ണിയാണ് വിജിത്ത് യുവതിയുടെ പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ മരട് പൊലീസ് അന്വേഷണം ആരംഭിച്ചു. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ ഉയരുന്ന പരാതികള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘം കേസ് ഏറ്റെടുത്തേക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT