പ്രശസ്ത അമേരിക്കൻ സംഗീതജ്ഞനും ഗായകനുമായ ഫാരൽ വില്യംസുമായി കൈ കോർത്ത് സംഗീത സംവിധായകൻ എ ആർ റഹ്മാൻ. പാരീസ് ഫാഷൻ വീക്കിലെ ലൂയി വിറ്റൺസ് സ്പ്രിങ്/സമ്മർ 2025 ലാണ് ഇരുവരും ഒന്നിച്ചത്. പഞ്ചാബി ട്രാക്ക് ആയ യാരായ്ക്ക് വേണ്ടിയാണ് ലെജൻഡ്സിന്റെ ഒത്തുകൂടൽ. ഗായിക റോമിയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ട്രെഡീഷണൽ പഞ്ചാബി ബീറ്റ്സും മോഡേൺ മ്യൂസിക്കും ചേർത്താണ് ഗാനമൊരുക്കിയിരിക്കുന്നത്.
ഇതിനോടകം തന്നെ ഈ പഞ്ചാബി ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റായി കഴിഞ്ഞു. 'ഇരുവരും സിനിമയിലും ഒന്നിച്ചെത്തുന്നതിനായി കാത്തിരിക്കുന്നു'- എന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. "കലയുടെ യൂണിവേഴ്സൽ ലാംഗ്വേജും അതുപോല ഇത്തരത്തിൽ അർത്ഥവത്തായ എന്തെങ്കിലും സൃഷ്ടിക്കാനായി ഒത്തുചേരുന്നതിന്റെ സന്തോഷവുമൊക്കെ ഇതുപോലുള്ള നിമിഷങ്ങൾ എന്നെ ഓർമിപ്പിക്കുന്നു."- എന്ന് എ ആർ റഹ്മാൻ പറഞ്ഞു.
ഫാരൽ വില്യംസുമായി സഹകരിക്കാൻ കഴിഞ്ഞത് രസകരമായ ഒരനുഭവമായിരുന്നുവെന്നും റഹ്മാൻ കുറിച്ചു. ബിടിഎസ് അംഗം ജെ-ഹോപ്പ്, അമേരിക്കൻ ഗായിക ബിയോൺസി എന്നിവരുൾപ്പെടെ ലോകമെമ്പാടുമുള്ള നിരവധി സെലിബ്രിറ്റികളാണ് പാരീസ് ഫാഷൻ വീക്കിലെത്തിയത്.
അതേസമയം ഇന്ത്യൻ സംഗീതം ആസ്വദിക്കുന്ന ജെ- ഹോപ്പിന്റെ വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്. 'റഹ്മാനും ജെ- ഹോപ്പും തമ്മിൽ ഒരു ഗാനം വന്നാൽ കൊള്ളാമെന്നും' ചിലർ എക്സിൽ കുറിച്ചിട്ടുണ്ട്. മകൻ എ ആർ അമീനൊപ്പമാണ് റഹ്മാൻ പാരീസ് ഫാഷൻ വീക്കിലെത്തിയത്.
ഇരുവരും ഫാരൽ വില്യംസിനൊപ്പം ഏറെ നേരം ചെലവഴിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം അമേരിക്കൻ സിനിമ സംവിധായകനും തിരക്കഥാകൃത്തും നടനുമായ സ്പൈക്ക് ലീക്കൊപ്പമുള്ള ചിത്രം എ ആർ റഹ്മാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.
A R Rahman, Pharrell Williams create Punjabi track Yaara.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates