Entertainment

'ഒരു സര്‍പ്രൈസ് വരുന്നുണ്ട്', വെള്ളത്തില്‍ തുള്ളിച്ചാടി കാജല്‍ അഗര്‍വാള്‍; ആകാംക്ഷയില്‍ ആരാധകര്‍; വിഡിയോ

കാജലും ഭര്‍ത്താവും ചേര്‍ന്നു പുതിയൊരു സംരംഭത്തിന് തുടക്കമിടുകയാണെന്നാണ് സൂചനകള്‍

Author : സമകാലിക മലയാളം ഡെസ്ക്


വിവാഹശേഷം ജീവിതം ആഘോഷമാക്കുകയാണ് തെന്നിന്ത്യന്‍ സുന്ദരി കാജല്‍ അകര്‍വാള്‍. മാലിദ്വീപിലെ ഹണിമൂണിന് ശേഷവും പാര്‍ട്ടിയും ആഘോഷങ്ങളുമായി പോവുകയാണ് താരം. അതിനൊപ്പം ആരാധകരുമായി വിശേഷം പങ്കുവെക്കാനും താരം മറക്കാറില്ല. ഇപ്പോള്‍ താരം പങ്കുവെച്ച ഒരു വിഡിയോ ആണ് ആരാധകരുടെ മനംകവരുന്നത്. ചെന്നൈയിലെ ലീല പാലസിനുള്ളില്‍ നിന്ന് രസകരമായി ഡാന്‍സ് കളിക്കുന്നതാണ് വിഡിയോ. ഉടന്‍ വരുന്നു എന്ന അടിക്കുറിപ്പിലാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടെ എന്താണ് താരം കാത്തുവെച്ചിരിക്കുന്ന സര്‍പ്രൈസ് എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

ഹോട്ടലിനുള്ളിലെ മനോഹരമായ നടുത്തളത്തില്‍ വെള്ളത്തില്‍ കളിക്കുകയാണ് കാജല്‍. ജീവിതം ആസ്വദിക്കുന്നു എന്നും വിഡിയോയില്‍ കുറിച്ചിട്ടുണ്ട്. പിങ്ക് പശ്ചാത്തലത്തില്‍ കിറ്റ്ച്ച്ഡ് എന്ന എഴുത്തിലാണ് വിഡിയോ ആവസാനിക്കുന്നത്. താരത്തിന്റെ ഭര്‍ത്താവ് ഗൗതം കിച്ച്‌ലുവിന്റെ പേരും ഹിറ്റ്ച്ച്ഡ് എന്ന വാക്കും ചേര്‍ത്താണ് കിറ്റ്ച്ച്ഡ് ആയത് എന്നാണ് വിലയിരുത്തല്‍. കൂടാതെ ഗൗതമും കാജലിന്റെ മറ്റൊരു വിഡിയോ പങ്കുവെച്ചിട്ടുണ്ട്. സിംപ്ലിഫൈയിങ് ലക്ഷ്വറി എന്നാണ് വിഡിയോയില്‍ കുറിച്ചിരിക്കുന്നത്. ഇതോടെ കാജലും ഭര്‍ത്താവും ചേര്‍ന്നു പുതിയൊരു സംരംഭത്തിന് തുടക്കമിടുകയാണെന്നാണ് സൂചനകള്‍.

വിവാഹത്തിന് പിന്നാലെ പുതിയ സിനിമയുടെ കരാറില്‍ ഒപ്പുവെച്ചിരിക്കുകയാണ് കാജല്‍. ഡീകെ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നായികയായി താരം എത്തുക. ഹൊറര്‍ ചിത്രമാണെന്നും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞദിവസം നവദമ്പതിമാര്‍ക്കൊപ്പമുള്ള ചിത്രവും ഡീകെ പങ്കുവച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കോമണ്‍വെല്‍ത്ത് ഗെയിംസ്; പാരാ അത്‌ലറ്റിക്‌സ് ഷോട്പുട്ടില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം

ഗാസയെ പിന്തുണച്ചതിന് കൊടുത്ത പണിയോ? സ്‌പെയിനിലേക്കുള്ള അഭയാര്‍ഥി പ്രവാഹത്തിന് പിന്നില്‍ ഇസ്രയേലെന്ന് ആരോപണം

16 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ സ്വപ്‌നവീട്; കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തെ കാണാന്‍ മമ്മൂട്ടിയെത്തി

ശബരിമല യാത്ര കഴിവതും ഒഴിവാക്കണം; തീര്‍ത്ഥാടകര്‍ക്ക് മുന്നറിയിപ്പുമായി ദേവസ്വം ബോര്‍ഡ്