Entertainment

'കൊല്ലും എന്ന വാക്ക്, കാക്കും എന്ന പ്രതിജ്ഞ'; കുരുതിയുമായി പൃഥ്വിരാജ്, ഒപ്പം വമ്പൻ ടീമും; കയ്യടിച്ച് ദുൽഖർ

പൃഥ്വിരാജിനൊപ്പം വൻ താര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്


പൃഥ്വിരാജ് പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ ടൈറ്ററിൽ പോസ്റ്റർ പുറത്ത്. കുരുതി എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാ​ഗതനായ മനു വാര്യരാണ്. പൃഥ്വിരാജിനൊപ്പം വൻ താര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറിൽ സുപ്രിയ മേനോനാണ് ചിത്രം നിർമിക്കുന്നത്. പൃഥ്വിരാജാണ് ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടത്. 

'കൊല്ലും എന്ന വാക്ക്. കാക്കും എന്ന പ്രതിജ്ഞ' എന്ന ടാ​ഗ്ലൈനിലാണ് പോസ്റ്റർ എത്തുന്നത്. ഷൈന്‍ ടോം ചാക്കോ, ശ്രിന്ദ, മുരളി ഗോപി, മാമുക്കോയ, റോഷന്‍ മാത്യു, നവാസ് വള്ളിക്കുന്ന്, മണികണ്ഠന്‍ ആചാരി, നസ്ലന്‍, സാഗര്‍ സൂര്യ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സാമൂഹിക-രാഷ്ട്രീയ ത്രില്ലറാകും ചിത്രമെന്നാണ് വിവരം. ഡിസംബര്‍ 9ന് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് പൃഥ്വിരാജ് വ്യക്തമാക്കി.

പുതിയ ചിത്രത്തിന് ആശംസകളുമായി നിരവധിപേരാണ് കമന്റ് ചെയ്യുന്നത്. ചിത്രത്തിന്റെ പേരിനെയും അഭിനേതാക്കൾക്കും കയ്യടിച്ചു കൊണ്ടായിരുന്നു ദുൽഖറിന്റെ കമന്റ്. അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്‌. റഫീഖ്‌ അഹമ്മദ്‌ ഗാനരചന ഒരുക്കുന്ന സിനിമയുടെ സംഗീതം ജേക്സ്‌ ബിജോയ്‌ ആണ്. അനിഷ്‌ പള്ളിയാൽ ആണ് കഥ ഒരുക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുപിഐ നികുതി പിന്‍വലിക്കണമെന്ന് രാഹുല്‍; തീരുമാനത്തിന് പിന്നില്‍ വിദേശ സ്വാധീനമില്ലെന്ന് കേന്ദ്രം

ഷെഹ്‌സാദ് ഭട്ടി നെറ്റ്വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം; നടപടി യുഎപിഎ പ്രകാരം

'മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹം'; വ്യാജരേഖയില്‍ അന്വേഷണം; കേസ് എടുക്കാന്‍ ഡിജിപിയുടെ നിര്‍ദേശം

മാത്യു കുഴല്‍നാടന്റെ വീട്ടിലെ മോഷണം: പ്രതി അറസ്റ്റില്‍

ദിവസവും കഴിക്കാം വഴുതനങ്ങ, ചില്ലറയല്ല ആരോ​ഗ്യ​ഗുണങ്ങൾ, കൊളസ്ട്രോൾ നിയന്ത്രിക്കാനും പ്രമേഹരോ​ഗികൾക്കും മികച്ചത്