Aadhila and Noora 
Entertainment

പുതിയ കാര്‍ വാങ്ങി, ശരീരം കാണിച്ചാണോ പണം സമ്പാദിച്ചത്?; വായടപ്പിച്ച് ആദിലയുടെ മറുപടി

ചിലര്‍ക്ക് താല്‍പര്യം മറ്റൊന്ന് അറിയാനായിരുന്നു. 'ഇവള്‍ക്ക് എങ്ങനെയാണ് ഇത്രയും സമ്പാദ്യം?'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് ആദിലയും നൂറയും. ബിഗ് ബോസിലൂടെ ഇരുവരും ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട്. തങ്ങളുടെ പ്രണയ ബന്ധം നിലനിര്‍ത്താനും ജീവിതത്തില്‍ മുന്നോട്ട് പോകാനും ആദിലയ്ക്കും നൂറയ്ക്കും നേരിടേണ്ടി വന്ന വെല്ലുവിളികള്‍ വലിയ വാര്‍ത്തയായിരുന്നു.

ഇപ്പോഴിതാ സ്വന്തമായി കാര് വാങ്ങിയതിന്റെ പേരിലുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ആദില. പുതിയ കാര്‍ വാങ്ങാന്‍ എവിടുന്നാണ് ഇത്രയും പണം എന്ന് ചോദിക്കുന്നവര്‍ക്കാണ് ആദില മറുപടി നല്‍കുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു ആദിലയുടെ പ്രതികരണം. ആ വാക്കുകളിലേക്ക്:

''ഞാന്‍ പുതിയ കാര്‍ വാങ്ങിയപ്പോള്‍ ഒരുപാട് പേര്‍ സന്തോഷിച്ചു. പക്ഷെ ചിലര്‍ക്ക് താല്‍പര്യം മറ്റൊന്ന് അറിയാനായിരുന്നു. 'ഇവള്‍ക്ക് എങ്ങനെയാണ് ഇത്രയും സമ്പാദ്യം?'. അടുത്തിടെ ഒരാള്‍ എന്നോട് ചോദിക്കുകയും ചെയ്തു, സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിച്ചതിന് ശേഷമാണോ കാര്‍ വാങ്ങിയതെന്ന്. സത്യസന്ധമായി പറഞ്ഞാല്‍, ആ ചോദ്യം ഇന്നും ചിലര്‍ എങ്ങനെയാണ് സ്ത്രീകളെ കാണുന്നതെന്ന് പറയുന്നുണ്ട്.

എന്തോ കാരണത്താല്‍, മിക്കപ്പോഴും ഒരു സ്ത്രീ എന്തെങ്കിലും നേടുമ്പോള്‍ ആളുകള്‍ അവളുടെ കഠിനാധ്വത്തെക്കുറിച്ചാകില്ല ആദ്യം ചിന്തിക്കുക. അവര്‍ നോക്കുക ഷോര്‍ട്ട് കട്ടുകളിലേക്കായിരിക്കും. ഒളിഞ്ഞിരിക്കുന്ന കഥകളിലേക്കായിരിക്കും. അവരുടെ സ്വന്തം ഊഹാപോഹങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന വിശദീകരണങ്ങളാകും.

എന്നെ അത്ഭുതപ്പെടുത്തുന്നത്, എത്ര എളുപ്പത്തിലാണ് ചിലര്‍ സ്ത്രീകള്‍ ശരീരം കാണിച്ചാണ് പണമുണ്ടാക്കുന്നതെന്നെന്ന് ചിന്തിക്കുന്നുതെന്നാണ്. അവള്‍ തന്റെ കഴിവും തൊഴിലും ക്രിയാത്മകതയും ബിസിനസും വര്‍ഷങ്ങളുടെ കഠിനാധ്വാനവും കൊണ്ട് നേടിയതാണ് അതെന്ന് ചിന്തിക്കാന്‍ സാധിക്കുന്നില്ല.

ഞാന്‍ ഐടിയില്‍ ജോലി ചെയ്തിട്ടുണ്ട്. വര്‍ഷങ്ങളോളം കണ്ടന്റുണ്ടാക്കി. മണിക്കൂറുകള്‍ ക്രിയേറ്റ് ചെയ്യാനും പരാജയപ്പെടാനും പരാജയപ്പെടാനും മെച്ചപ്പെടാനും വീണ്ടും ആരംഭിക്കാനുമായി ഞാന്‍ ചെലവിട്ടിട്ടുണ്ട്. എന്റെ സമയവും, ഊര്‍ജ്ജവും ചെറുപ്പവുമാണ് എനിക്ക് വേണ്ടത് പോലൊരു ജീവിതം പടുത്തുയര്‍ത്താന്‍ ഞാന്‍ നിക്ഷേപിച്ചത്.

അതെ, ഞാനും നൂറയും ചേര്‍ന്ന് മനോഹരമായൊരു ജീവിതം പടുത്തുയര്‍ത്തിയിട്ടുണ്ട്. പക്ഷെ ഞങ്ങളുടെ നേട്ടങ്ങള്‍ ആക്‌സിഡന്റുകളോ ദുരൂഹതയോ അല്ല. അത് കഠിനാധ്വാനത്തിന്റെ ഫലമാണ്. ഒരു സ്ത്രീയ്ക്ക് ഫെമിനൈന്‍ ആയിരിക്കാനും വിജയിക്കാനും പറ്റും. ഒരു സ്ത്രീയ്ക്ക് മേക്കപ്പ് ഇഷ്ടപ്പെടാനും അംബീഷ്യസ് ആകാനും പറ്റും. ഒരു സ്ത്രീയ്ക്ക് കണ്ടന്റ് ക്രിയേറ്റ് ചെയ്യാനും പ്രൊഫഷണല്‍ ആയിരിക്കാനും സാധിക്കും. ശരീര പ്രദര്‍ശനം നടത്താതെ തന്നെ ഒരു സ്ത്രീയ്ക്ക് സമ്പാദിക്കാനാകും. എല്ലാ വിജയിച്ച സ്ത്രീകളുടേയും കഥ നിഗൂഢമല്ല. ചിലതൊക്കെ കഷ്ടപ്പെട്ട് നേടിയതാണ്.

ഇപ്പോഴും അത് ചിലര്‍ക്ക് അംഗീകരിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍, സ്ത്രീകള്‍ക്ക് സ്വയം വിശദീകരിക്കേണ്ടതില്ലെന്ന് തോന്നുന്നു. ഞങ്ങള്‍ വളരും, നേട്ടങ്ങളുണ്ടാക്കും, സമൂഹം ഞങ്ങളെ ഒതുക്കി നിര്‍ത്താന്‍ ആഗ്രഹിക്കുന്ന കളത്തേക്കാളും ഒരുപാട് വലുതാണ് ഞങ്ങളുടെ കഴിവെന്ന് തെളിയിക്കും.

Aadhila Noora gives reply to social media comments about them buying new car.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പിണറായി സര്‍ക്കാരിനെ നിയന്ത്രിക്കാന്‍ പാര്‍ട്ടിക്ക് ആയില്ല; നേതാക്കള്‍ക്ക് അഹങ്കാരം'; സിപിഎം കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് വെബ്‌സൈറ്റില്‍

സ്പീക്കറുടെ സമവായം; പ്രതിപക്ഷം സഹകരിക്കും; പരീക്ഷാ ഭേദ​​ഗതി ബില്ലിൽ ഇന്ന് ലോക്സഭയിൽ ചർച്ച

കീര്‍ത്തനയുടെ അക്കൗണ്ടില്‍ ഒരു വര്‍ഷത്തിനിടെ എത്തിയത് 14ലക്ഷം, കാവ്യക്ക് 5 മാസത്തിനിടെ 9 ലക്ഷം; പണം അയച്ചവരെ കേന്ദ്രീകരിച്ച് അന്വേഷണം; ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്

Today's Rashi Phalam July 28|മുടങ്ങിക്കിടന്ന പണം ലഭിക്കും, സ്ഥലവുമായി ബന്ധപ്പെട്ട പ്രവർത്തനം ​ഗുണകരം

ചരിത്രമെഴുതി ശര്‍മിളയും സർവേശും; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ വേട്ട