ഗൗരി സ്പ്രാറ്റും ആമിര്‍ ഖാനും  
Entertainment

'ഭുവന്‍ ഗൗരിയെ കണ്ടെത്തി'; സിനിമ സ്റ്റൈലില്‍ പ്രണയം വെളിപ്പെടുത്തി ആമിര്‍ ഖാന്‍

മുംബൈയില്‍ തന്റെ 60-ാം പിറന്നാള്‍ ആഘോഷത്തിനിടെയാണ് പ്രണയവിവരം ആമിര്‍ ഖാന്‍ മാധ്യമങ്ങളുമായി പങ്കുവെച്ചത്.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: അറുപതാം പിറന്നാള്‍ ദിനത്തില്‍ തന്റെ പങ്കാളിയെ കുറിച്ചുള്ള ബോളിവുഡ് താരം ആമിര്‍ ഖാന്റെ വെളിപ്പെടുത്തല്‍. ദീര്‍ഘകാല സുഹൃത്തായ ഗൗരി സ്പ്രാറ്റ് എന്ന യുവതി നിലവില്‍ തന്റെ ലിവിങ് പങ്കാളിയാണ് എന്നായിരുന്നു ആമിര്‍ ഖാന്റെ വെളിപ്പെടുത്തല്‍. മുംബൈയില്‍ തന്റെ 60-ാം പിറന്നാള്‍ ആഘോഷത്തിനിടെയാണ് പ്രണയവിവരം അദ്ദേഹം മാധ്യമങ്ങളുമായി പങ്കുവെച്ചത്.

25 വര്‍ഷത്തിലേറെയായി ഗൗരി സ്പ്രാറ്റിനെ തനിക്കറിയാം. കഴിഞ്ഞ ദിവസം സുഹൃത്തുക്കളും ബോളിവുഡ് സൂപ്പര്‍ താരങ്ങളുമായ ഷാരൂഖ് ഖാനും, സമല്‍മാന്‍ ഖാനും ഗൗരിയെ താന്‍ പരിചയപ്പെടുത്തിയെന്നും ആമിര്‍ പറഞ്ഞു. സൂപ്പര്‍ ഹിറ്റ് സിനിമയയായ ലഗാനിലെ കഥാപാത്രം ഭുവനെ അനുസ്മരിച്ച് കൊണ്ടായിരുന്നു ആമിര്‍ ഖാന്‍ പുതിയ പ്രണയം വെളിപ്പെടുത്തിയത് എന്നതും ശ്രദ്ധേയമാണ്. 'ഭുവന്‍ അവന്റെ ഗൗരിയെ കിട്ടി' എന്നായിരുന്നുന്നു ആമിറിന്റെ പ്രതികരണം.

ബെംഗളൂരു സ്വദേശിയായ ഗൗരി നിലവില്‍ ആമിര്‍ ഖാന്റെ പ്രൊഡക്ഷന്‍ കമ്പനിയുമായി ബന്ധപ്പെട്ടാണ് ജോലി ചെയ്യുന്നത്. ആറ് വയസ്സുള്ള ഒരു മകന്റെ അമ്മ കൂടിയാണ് ഗൗരി. ഗൗരി തന്റെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയതായും അവര്‍ തങ്ങളുടെ ബന്ധത്തില്‍ സന്തുഷ്ടരാണെന്നും ആമിര്‍ ഖാന്‍ പറഞ്ഞു.

മുന്‍പ് രണ്ടുതവണ വിവാഹം കഴിച്ചയാളാണ് 60-കാരനായ ആമിര്‍ ഖാന്‍. റീന ദത്തയായിരുന്നു ആമീറിന്റെ ആദ്യഭാര്യ. 1986-ല്‍ വിവാഹിതരായ ഇവര്‍ 2002-ല്‍ വേര്‍പിരിഞ്ഞു. ഇവര്‍ക്ക് ജുനൈദ്, ഇറ എന്നിങ്ങനെ രണ്ടുമക്കളുണ്ട്. 2001-ല്‍ ലഗാന്റെ സെറ്റില്‍ വച്ചാണ് സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്ന കിരണ്‍ റാവുവിനെ ആമീര്‍ പരിചയപ്പെടുന്നത്. 2005-ല്‍ ഇവര്‍ വിവാഹിതരായി. ഇരുവര്‍ക്കും ആസാദ് എന്നൊരു മകനുണ്ട്. 2021-ല്‍ ആമീറും കിരണും വേര്‍പിരിഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അമേരിക്ക താങ്കളെ സ്നേഹിക്കുന്നു'... മോദിയെ ഫോണിൽ വിളിച്ച് ട്രംപ്

Today's Rashi Phalam April 15 |പുതിയ അവസരങ്ങൾ ലഭിക്കും. സാമ്പത്തിക കാര്യ ങ്ങളിൽ ശ്രദ്ധ പുലർത്തണം

എന്തൊരു 'തോല്‍വി'! ജയിക്കാന്‍ മറന്ന് കൊല്‍ക്കത്ത; ചെപ്പോക്കില്‍ വീണ്ടും സിഎസ്‌കെയുടെ 'വിസില്‍പ്പോട്'

'എല്ലാത്തിനും കാരണം കോവിഡ് വാക്സിൻ'... ഷെയ്ൻ വോണിന്റെ മരണത്തിൽ മകന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

മണ്ഡല പുനര്‍നിര്‍ണയം; 'കേന്ദ്രത്തിനെതിരെ ഒന്നിച്ചുനില്‍ക്കണം', പിണറായി വിജയന്റെ പിന്തുണ തേടി രേവന്ത് റെഡ്ഡി

SCROLL FOR NEXT