ആമിർ ഖാൻ/ഫയല്‍ ചിത്രം 
Entertainment

കെജിഎഫ്  സംവിധായകന്റെ ചിത്രത്തില്‍ ആമിര്‍ ഖാന്‍?; പ്രതീക്ഷയോടെ ആരാധകര്‍

പ്രശാന്ത് - പ്രഭാസ്- പ്രഥ്വിരാജ് കൂട്ടുകെട്ടിന്റെ സലാറിന്റെ ഷൂട്ട് പൂര്‍ത്തിയായാല്‍ ഉടന്‍ ആമിര്‍ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലിന്റെ അടുത്ത ചിത്രത്തില്‍ ആമീര്‍ഖാനും ജൂനിയര്‍ എന്‍ടിആറും ഒരുമിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പ്രശാന്ത് നീല്‍ - ജൂനിയര്‍ എന്‍ടിആര്‍ പ്രൊജക്ട് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അടുത്ത വര്‍ഷം അവസാനത്തോടെ ചിത്രം തീയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. പ്രശാന്ത് - പ്രഭാസ്- പ്രഥ്വിരാജ് കൂട്ടുകെട്ടിന്റെ സലാറിന്റെ ഷൂട്ട് പൂര്‍ത്തിയായാല്‍ ഉടന്‍ ആമിര്‍ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.

സിനിമയില്‍ നിന്ന് താത്കാലിക ഇടവേള എടുക്കുകയാണെന്ന് ആമിര്‍ പ്രഖ്യാപിച്ച് അധിക കാലമാകുന്നതിന് മുന്‍പാണ് പുതിയ ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകളും പുറത്തുവരുന്നത്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ ഇടവേള അനിവാര്യമാണെന്നായിരുന്നു ആമിര്‍ പറഞ്ഞത്. 35 വര്‍ഷമായി സിനിമയ്ക്ക് വേണ്ടിയായിരുന്നു ജീവിതം . എന്നാല്‍ ഇനി മുതല്‍ എന്നെ സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടി കൂടി ജീവിക്കാനും അവര്‍ക്കൊപ്പം സമയം ചെലവഴിക്കാനുമാണ് തീരുമാനമെന്നായിരുന്നു താരത്തിന്റെ വാക്കുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍