വിവാഹ മോചനത്തോടെയാണ് താന്‍ മദ്യപിക്കാന്‍ തുടങ്ങിയതെന്ന് ആമിര്‍ ഖാന്‍. റീന ദത്തയാണ് ആമിര്‍ ഖാന്റെ ആദ്യ ഭാര്യ. ബാല്യകാല സുഹൃത്തുക്കളായ ഇരുവരും ഏറെ നാളത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് പിരിയുന്നത്. ഇതിന് ശേഷമാണ് താന്‍ മദ്യപിക്കുന്നതെന്നാണ് ആമിര്‍ പറയുന്നത്.
''റീനയുമായുള്ള വിവാഹ മോചനത്തിന്റെ സമയം വരെ ഞാന്‍ ഒട്ടും മദ്യപിച്ചിരുന്നില്ല. കുട്ടികളേയും കൂട്ടി അവള്‍ വീട്ടില്‍ നിന്നും പോയ ദിവസം ഞാന്‍ വീട്ടില്‍ ഒറ്റയ്ക്കായിപ്പോയി. ആ സമയം എനിക്ക് എന്റെ വികാരങ്ങളെ നിയന്ത്രിക്കാനായില്ല. അതുവരെ ഞാന്‍ മദ്യപിച്ചിരുന്നില്ല. ചില സീനുകളില്‍ മദ്യപിച്ചതായി അഭിനയിച്ചിട്ടുണ്ടെന്നല്ലാതെ. ഒരു തരത്തിലും എനിക്ക് മദ്യത്തോട് താല്‍പര്യമുണ്ടായിരുന്നില്ല'' താരം പറയുന്നു.
''ആ രാത്രി വീട്ടില്‍ മദ്യമുണ്ടായിരുന്നു. അതിഥികള്‍ക്ക് നല്‍കാനുള്ളതായിരുന്നു. ഞാന്‍ മദ്യപിക്കാന്‍ തുടങ്ങി. അടുത്ത ഒന്നര വര്‍ഷം എല്ലാ ദിവസവും രാത്രി ഒരു കുപ്പി ഞാന്‍ കുടിച്ചു. ഒട്ടം മദ്യപിക്കാത്തൊരു വ്യക്തിയില്‍ നിന്നും ദിവസവും രാത്രി ഒരു കുപ്പി തീര്‍ക്കുന്നയാളിലേക്കുള്ള മാറ്റം ഭീകരമായിരുന്നു'' എന്നാണ് ആമിര്‍ ഖാന്‍ പറയുന്നത്.
നേരത്തെ കോഫി വിത്ത് കരണിലും റീനയുമായുള്ള വിവാഹ മോചനത്തെക്കുറിച്ച് ആമിര്‍ ഖാന്‍ സംസാരിച്ചിരുന്നു. ''ഞാനും റീനയും 16 വര്‍ഷം ഒരുമിച്ച് ജീവിച്ച ശേഷമാണ് പിരിയുന്നത്. ഞങ്ങള്‍ രണ്ടു പേര്‍ക്കും രണ്ട് കുടുംബങ്ങള്‍ക്കും ദുരിതമായിരുന്നു. സാധ്യമാകുന്ന ഏറ്റവും നല്ല രീതിയില്‍ തന്നെ ഞങ്ങളതിനെ കൈകാര്യം ചെയ്യാന്‍ ശ്രമിച്ചു. പിരിഞ്ഞുവെങ്കിലും പരസ്പരമുണ്ടായിരുന്ന സ്‌നേഹവും ബഹുമാനവും എനിക്കും റീനയ്ക്കും നഷ്ടമായിട്ടില്ല'' എന്നായിരുന്നു അന്ന് പറഞ്ഞത്.
റീനയുമായി പിരിഞ്ഞ ആമിര്‍ 2005ലാണ് കിരണ്‍ റാവുവിനെ വിവാഹം കഴിക്കുന്നത്. ഇരുവര്‍ക്കും ഒരു മകനുമുണ്ട്. 16 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം ഇരുവരും 2021 ല്‍ പിരിഞ്ഞു. ഈയ്യടുത്താണ് താന്‍ ഗൗരി സ്പ്രാറ്റുമായി പ്രണയത്തിലായ കാര്യം ആമിര്‍ ഖാന്‍ വെളിപ്പെടുത്തിയതും ഗൗരിയെ ലോകത്തിന് പരിചയപ്പെടുത്തിയതും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates