Aamir Khan ഇന്‍സ്റ്റഗ്രാം
Entertainment

'മനസു കൊണ്ട് ഞാന്‍ ഗൗരിയെ എന്നോ കല്യാണം കഴിച്ചു'; 60-ാം വയസില്‍ ആമിര്‍ ഖാന്‍ ലിവിങ് ടുഗദറിലേക്ക്

60-ാം പിറന്നാളിനാണ് ആമിര്‍ ഖാന്‍ കാമുകി ഗൗരി സ്പ്രാറ്റിനെ പരിചയപ്പെടുത്തുന്നത്.

സമകാലിക മലയാളം ഡെസ്ക്

കഴിഞ്ഞ വര്‍ഷം, തന്റെ 60-ാം പിറന്നാളിനാണ് ആമിര്‍ ഖാന്‍ കാമുകി ഗൗരി സ്പ്രാറ്റിനെ പരിചയപ്പെടുത്തുന്നത്. ഇരുവരും പ്രണയത്തിലായിട്ട് അപ്പോഴേക്കും 18 മാസമായിരുന്നു. പിന്നീട് പലവേദികളിലും ഇരുവരും ഒരുമിച്ചെത്തി. ആമിര്‍ ഖാന്റെ കുടുംബവുമായും വളരെ അടുത്ത ബന്ധമാണ് ഗൗരിയ്ക്കുള്ളത്. ഇപ്പോഴിതാ തങ്ങളുടെ പ്രണയ ബന്ധത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടു പോകാന്‍ തീരുമാനിച്ചിരിക്കുകയാണ് ആമിറും ഗൗരിയും.

പുതിയ വീടെടുത്ത്, ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ആമിര്‍ ഖാനും കാമുകിയും എന്നാണ് റിപ്പോര്‍ട്ടുകള്‍. ആമിറിന്റെ കുടുംബ വീടിനോട് ചേര്‍ന്നു തന്നെയാണ് പുതിയ വീടുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഒരുമിച്ചുള്ള ജീവിതത്തെക്കുറിച്ച് ആമിര്‍ ഖാന്‍ സംസാരിക്കുന്നുണ്ട്.

''ഞാന്‍ നിര്‍മിക്കുന്ന ഹാപ്പി പട്ടേലിന്റെ റിലീസിനിടെയാണ് ഇതെല്ലാം സംഭവിക്കുന്നത്. ഗൗരിയും ഞാനും ഞങ്ങളുടെ കാര്യത്തില്‍ വളരെ സീരിയസാണ്. ഇപ്പോള്‍ തന്നെ പരസ്പരം കമ്മിറ്റഡ് ആണ്. ഞങ്ങള്‍ പങ്കാളികളാണ്. ഞങ്ങള്‍ ഒരുമിച്ചാണ്. കല്യാണം മറ്റൊന്നാണ്. എന്റെ ഹൃദയത്തില്‍ ഞാന്‍ ഗൗരിയെ വിവാഹം കഴിച്ചു കഴിഞ്ഞു. അത് ഔദ്യോഗികമാക്കണോ വേണ്ടയോ എന്നത് വേറെ കാര്യം. മുന്നോട്ട് പോകവെ തീരുമാനിക്കാം'' എന്നാണ് ആമിര്‍ ഖാന്‍ പറഞ്ഞത്.

കിരണ്‍ റാവുവുമായി പിരിഞ്ഞ ശേഷമാണ് ആമിര്‍ ഖാന്‍ ഗൗരിയുമായി പ്രണയത്തിലാകുന്നത്. ഇരുവരും 25 വര്‍ഷമായി സുഹൃത്തുക്കളാണെങ്കിലും കണ്ടിട്ട് വര്‍ഷങ്ങളായിരുന്നു. രണ്ട് വര്‍ഷം മുമ്പ് വീണ്ടും കണ്ടുമുട്ടി. അധികം വൈകാതെ പ്രണയത്തിലുമായി. ഒന്നരവര്‍ഷം എല്ലാം രഹസ്യമാക്കി വച്ചിരുന്ന താരം തന്റെ ജന്മദിനത്തില്‍ ഗൗരിയെ ലോകത്തിന് പരിചയപ്പെടുത്തുകയായിരുന്നു.

Aamir Khan says he is married to girlfriend Gauri Spratt in his mind. The couple to enter living together.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്വന്റി ട്വന്റി എന്‍ഡിഎയില്‍; നിര്‍ണായക നീക്കവുമായി ബിജെപി

താരൻ ഒഴിഞ്ഞു പോകും, മുടി ആരോ​ഗ്യത്തോടെ വളരാൻ ഈ 5 എണ്ണകൾ

ഇല്ല, ഇന്ത്യൻ മണ്ണിൽ കാല് കുത്തില്ല! ലോകകപ്പ് കളിക്കാൻ വരില്ലെന്ന് ബം​ഗ്ലാദേശ്, പകരം സ്കോട്ലൻഡ്

കണക്ട് ടു വര്‍ക്ക്: ആദ്യ ദിനത്തില്‍ 9861 പേര്‍ക്ക് സ്‌കോളര്‍ഷിപ്പ്

ബ്രഷ് ചെയ്ത ശേഷം മോണയിൽ നിന്ന് രക്തം വരാറുണ്ടോ?

SCROLL FOR NEXT