Aamir Khan  ഫയല്‍
Entertainment

'എന്നെ തല്ലിച്ചതച്ച് കയ്യും കാലും കെട്ടിയിട്ട് കൊണ്ടുപൊയ്‌ക്കോളൂ, അല്ലാതെ നടക്കില്ല'; അധോലോകത്തിന്റെ ക്ഷണത്തോട് ആമിര്‍ ഖാന്‍

പ്രിയപ്പെട്ടവരെ ഓര്‍ത്ത് തനിക്ക് ഉള്ളില്‍ ഭയം ഉണ്ടായിരുന്നുവെന്നും ആമിര്‍ ഖാന്‍

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിന് മേല്‍ അധോലോകത്തിനുണ്ടായിരുന്ന സ്വാധീനം എല്ലാവര്‍ക്കും അറിയാവുന്നതാണ്. എണ്‍പതുകളിലും തൊണ്ണൂറുകളിലും ബോളിവുഡിലെ പല വലിയ സിനിമകളുടെ നിര്‍മാണത്തിലടക്കം അധോലോകത്തിന് പങ്കുണ്ടായിരുന്നു. താരങ്ങളുടെ കരിയര്‍ പോലും അവരുടെ നിയന്ത്രണത്തിലായിരുന്നു. അത്തരത്തില്‍ തനിക്കും അധോലോകത്തിന്റെ ഭീഷണി നേരിടേണ്ടി വന്നുവെന്നാണ് ആമിര്‍ ഖാന്‍ പറയുന്നത്.

ദുബായിലെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ തന്നോട് അധോലോക നേതാക്കള്‍ ആവശ്യപ്പെട്ടുവെന്നാണ് ആമിര്‍ ഖാന്‍ പറയുന്നത്. ദ ലല്ലന്‍ടോപ്പിന് നല്‍കിയ അഭിമുഖത്തിലാണ് ആമിര്‍ ഖാന്‍ അനുഭവം പങ്കിട്ടത്. കരിയറിന്റെ തുടക്കകാലത്താണ് താരത്തിന് ഈ അനുഭവമുണ്ടാകുന്നത്. അതേസമയം ഏത് അധോലോക നേതാവിന്റെ സംഘമാണ് തന്നെ ഭീഷണിപ്പെടുത്തിയതെന്ന് ആമിര്‍ വെളിപ്പെടുത്തിയില്ല.

''ദുബായില്‍ വച്ച് നടന്നൊരു പാര്‍ട്ടിയിലേക്കുള്ള ക്ഷണം ഞാന്‍ നിരസിച്ചു. എന്നെ കാണാനായി അധോലോക നേതാക്കളില്‍ ചിലര്‍ വീട്ടില്‍ വന്നിരുന്നു. അവര്‍ ഒരുപാട് ശ്രമിച്ചു നോക്കി. അവര്‍ എനിക്ക് പണം വാഗ്ദാനം ചെയ്തു. ഞാന്‍ പറയുന്ന സിനിമ നിര്‍മിക്കാമെന്നും പറഞ്ഞു. പക്ഷെ ഞാന്‍ അപ്പോഴും നിരസിച്ചു. അതോടെ അവരുടെ ടോണ്‍ മാറി. ഇപ്പോള്‍ തന്നെ വരണമെന്നായി. എന്റെ പേര് അനൗണ്‍സ് ചെയ്തുവെന്നും അഭിമാന പ്രശ്‌നമാണെന്നും അവര്‍ പറഞ്ഞു'' ആമിര്‍ ഖാന്‍ പറയുന്നു.

'' അതായിരുന്നു ഞങ്ങളുടെ അവസാനത്തെ കൂടിക്കാഴ്ച. ഒരു മാസമായി നിങ്ങള്‍ എന്നെ കാത്തു നില്‍ക്കുകയാണ്. പക്ഷെ എനിക്ക് പറയാനുള്ളത് ഞാന്‍ ആദ്യമേ പറഞ്ഞു. ഞാന്‍ വരില്ല. നിങ്ങള്‍ക്ക് നല്ല കരുത്തുണ്ടല്ലോ. എന്നെ തല്ലിച്ചതച്ച്, തലയ്ക്ക് അടിച്ച് വീഴ്ത്തി, കയ്യും കാലും കൂട്ടിക്കെട്ടി കൊണ്ടു പോകാനാകുമെങ്കില്‍ ആയിക്കോളൂ. ഞാനായിട്ട് വരില്ല. അതോടെ അവര്‍ എന്നെ ബന്ധപ്പെടുന്നത് നിര്‍ത്തി'' എന്നും ആമിര്‍ ഖാന്‍ പറയുന്നുണ്ട്.

അതേസമയം ഇത്രയൊക്കെ പറഞ്ഞുവെങ്കിലും തന്റെ പ്രിയപ്പെട്ടവരെ ഓര്‍ത്ത് തനിക്ക് ഉള്ളില്‍ ഭയം ഉണ്ടായിരുന്നുവെന്നും ആമിര്‍ ഖാന്‍ സമ്മതിക്കുന്നുണ്ട്. ''എനിക്ക് രണ്ട് കുഞ്ഞ് കുട്ടികളുണ്ടായിരുന്നു. എന്റെ മാതാപിതാക്കള്‍ ഭയന്നു. നീയെന്താണ് ചെയ്യുന്നത്, ഇത് അപകടമാണെന്ന് അവര്‍ പറഞ്ഞു. ഞാന്‍ അന്ന് ഒന്നേ പറഞ്ഞുള്ളൂ. എന്റെ ജീവിതം എനിക്കിഷ്ടമുള്ളത് പോലെ ജീവിക്കാനാണ് ആഗ്രഹം. എനിക്ക് അവിടേക്ക് പോകണ്ട'' താരം പറയുന്നു.

Aamir Khan was once invited by the underworld to a party in Dubai. but he said no to them.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

ചരിത്രമെഴുതാന്‍ ഒറ്റ ജയം! കന്നി ലോകകപ്പ് കിരീടത്തിനായി ഹര്‍മന്‍പ്രീതും പോരാളികളും

മുട്ടയേക്കാൾ പ്രോട്ടീൻ കിട്ടും, ഡയറ്റിലുൾപ്പെടുതേണ്ട പച്ചക്കറികൾ

സ്വര്‍ണ കക്കൂസ് 'അമേരിക്ക' ലേലത്തിന്, പ്രാരംഭ വില '83 കോടി' രൂപ

മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നര വയസുകാരന്‍ മരിച്ചു, മാതാപിതാക്കളുടെ മൊഴി പരിശോധിക്കും; അന്വേഷണം

SCROLL FOR NEXT