Vismaya, Aashish joe antony വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ചെറുപ്പം മുതലേ മായ ചേച്ചിയെ എനിക്കറിയാം, 'തുടക്കം' കാരണം കുറേ സമയം ഒന്നിച്ച് ചെലവഴിക്കാൻ പറ്റി'; ആശിഷ് ജോ ആന്റണി

അത്രമാത്രം സന്തോഷത്തോടെയാണ് ഞാനിവിടെ നിൽക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ജൂഡ് ആന്തണി ചിത്രം 'തുടക്ക'ത്തിനായുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാ പ്രേക്ഷകർ. മോഹൻലാലിന്റെ മകൾ വിസ്മയയുടെ സിനിമാ അരങ്ങേറ്റം എന്ന പ്രത്യേകതയോടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. മോഹൻലാലിന്റെ സന്തതസഹചാരിയും നിർമാതാവുമായ ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

മുൻപ് മോഹൻലാൽ ചിത്രം 'എംപുരാനി'ലും ആശിഷ് അഭിനയിച്ചിരുന്നു. ഇപ്പോഴിതാ 'തുടക്കം' സിനിമയുടെ ട്രെയ്‌ലർ ലോഞ്ചിൽ ആശിഷ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. "സത്യം പറഞ്ഞാൽ എന്താ പറയണ്ടേ എന്നറിയില്ല. അത്രമാത്രം സന്തോഷത്തോടെയാണ് ഞാനിവിടെ നിൽക്കുന്നത്.

എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണിത്. 'തുടക്ക'ത്തിലുള്ള എല്ലാവരെയും വീണ്ടും കണ്ടതിൽ എനിക്കൊരുപാട് സന്തോഷമുണ്ട്. എല്ലാവരെയും നന്നായി മിസ് ചെയ്തിരുന്നു. ചെറുപ്പം മുതലേ മായ ചേച്ചിയെ എനിക്കറിയാം. പക്ഷേ ഞങ്ങൾക്കൊരുപാട് സമയം ഒന്നിച്ച് ചെലവഴിക്കാൻ പറ്റിയിട്ടില്ലായിരുന്നു.

പക്ഷേ 'തുടക്കം' കാരണം എനിക്ക് ചേച്ചിയുടെ കൂടെ കുറേ സമയം ചെലവഴിക്കാൻ പറ്റി. സംസാരിക്കാൻ പറ്റി. അവരെ കൂടുതലറിയാൻ പറ്റി. ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റി. ഒരു മനുഷ്യനെന്ന നിലയിൽ ചേച്ചി വളരെ അതിശയകരമായ വ്യക്തിയാണ്.

ലാൽ അങ്കിൾ, സുചി ആന്റി, അപ്പ.. നിങ്ങൾ എല്ലാവരുമുള്ളതു കൊണ്ടാണ് ഇത് സാധ്യമായത്. എല്ലാവരോടും നന്ദി. ജൂഡ് ഏട്ടാ, എങ്ങനെയാണ് എനിക്ക് നന്ദി പറയണ്ടത് എന്നറിയില്ല. ഞാൻ നന്ദി പറയുന്നു. ഇതിൽ കൂടുതലൊന്നും പറയാനില്ല. മായ ചേച്ചിക്കും 'തുടക്ക'ത്തിനും തുടക്കത്തിലുള്ള എല്ലാവർക്കു വേണ്ടിയും എല്ലാവരുടെയും അനു​ഗ്രഹമുണ്ടാകണമെന്ന് ഞാൻ അഭ്യർഥിക്കുന്നു". നന്ദി. -ആശിഷ് പറഞ്ഞു.

Aashish Joe Antony talks about relationship with Vismaya Mohanlal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുവജനങ്ങളുടെ ആശങ്കകൾ കേൾക്കണം, അക്രമത്തിലേക്ക് നയിക്കരുത്: ജന്തർ മന്തർ സമരത്തിൽ സുപ്രീം കോടതി

മണിപ്പൂര്‍ അതിര്‍ത്തിയില്‍ ഇന്ത്യ-മ്യാന്‍മര്‍ ഭൂമി കൈമാറ്റം പരിഗണനയില്‍; സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം

കെസിഎല്ലിൽ തിളങ്ങാനൊരുങ്ങി കൗമാരപ്പട!

കുട്ടി പ്രതിഭകൾക്ക് സർക്കാർ അംഗീകാരം; 25,000 രൂപ അവാർഡ്, ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിന് അപേക്ഷിക്കാം

വെള്ളം തിളപ്പിക്കുന്നതാണോ ഫിൽട്ടർ ചെയ്യുന്നതാണോ ആരോ​ഗ്യത്തിന് സുരക്ഷിതം?