Salman Khan ഫയല്‍
Entertainment

'സല്‍മാന്‍ ഖാന്‍ ഞങ്ങളുടെ ചെരുപ്പ് നക്കും, കാലില്‍ വീണ് യാചിക്കും; അതാണ് അയാളുടെ തലയിലെഴുത്ത്'; ആഞ്ഞടിച്ച് അഭിനവ് കശ്യപ്

അയാള്‍ ഇനി കാലില്‍ വീണ് യാചിക്കും

സമകാലിക മലയാളം ഡെസ്ക്

സല്‍മാന്‍ ഖാനെതിരെ സംവിധായകന്‍ അഭിനവ് കശ്യപ്. നേരത്തെ സല്‍മാനെ ഗുണ്ടയെന്ന് വിളിച്ച അഭിനവ് സല്‍മാന്‍ ഖാന്‍ നായകനായ ദബാംഗിന്റെ സംവിധായകനാണ്. അഭിനവിന്റെ സഹോദരന്‍ അനുരാഗ് കശ്യപ് ഒരുക്കിയ സിനിമ നിശാഞ്ചിയ്ക്ക് ആശംസകളുമായി സല്‍മാന്‍ ഖാന്‍ എത്തിയിരുന്നു. പിന്നാലെയാണ് അഭിനവിന്റെ പ്രതികരണം.

''സല്‍മാന്‍ ഞങ്ങളുടെ ചെരുപ്പ് നക്കും. അത് അയാളുടെ തലയിലെഴുതിയതാണ്. ഞാന്‍ അയാളെ ഗുണ്ട എന്നൊരു അഭിമുഖത്തില്‍ വിളിച്ചിരുന്നു. ഇപ്പോള്‍ അയാള്‍ ഞങ്ങളുടെ വലിയ ആരാധകനാണെന്ന് കാണിക്കാന്‍ ശ്രമിക്കുകയാണ്. തേരെ നാമിന്റെ സമയത്ത് ഇതേ അനുരാഗ് കശ്യപിനെ അയാള്‍ അപമാനിച്ചിട്ടുണ്ട്'' അഭിനവ് പറയുന്നു.

''അനുരാഗ് ആ സിനിമയില്‍ നിന്നും ഇറങ്ങിപ്പോന്നതാണ്. അവനെ അവര്‍ പുറത്താക്കിയതല്ല. അപ്പോള്‍ അയാള്‍ അനുരാഗിനെ പ്രശംസിക്കുകയാണ്. അയാള്‍ അത് ചെയ്യും. അയാള്‍ ഇനി കാലില്‍ വീണ് യാചിക്കും'' എന്നും അഭിനവ് പറയുന്നുണ്ട്. തനിക്ക് കൈക്കൂലി തന്ന് നിശബ്ദനാക്കാന്‍ ശ്രമിക്കുകയാണ് സല്‍മാനെന്നും അഭിനവ് ആരോപിക്കുന്നുണ്ട്.

തന്റെ സഹോദരന്‍ ആയതിനാല്‍ മാത്രമാണ് സല്‍മാന്‍ അനുരാഗ് കശ്യപിന്റെ സിനിമയെ പ്രശംസിച്ചത്. സഹോദരന്‍ വഴി തന്റെ വായടപ്പിക്കാമെന്നാണ് കരുതുന്നത്. കഴിവില്ലാത്തവര്‍ ഇങ്ങനെയാണ് ജീവിതത്തില്‍ മുന്നോട്ട് പോകുന്നതെന്നും അഭിനവ് പറഞ്ഞു.

നേരത്തെ സല്‍മാനെതിരെ ഗുരുതര ആരോപണങ്ങളാണ് അഭിനവ് ഉന്നയിച്ചത്. ദബാംഗിന്റെ രണ്ടാം ഭാഗം തന്നില്‍ നിന്നും തട്ടിയെടുത്ത് സല്‍മാന്റെ സഹോദരന്‍ അര്‍ബ്ബാസ് ഖാനെ സംവിധായകനാക്കി. സല്‍മാനെ എതിര്‍ത്തതിന്റെ പേരില്‍ തന്റെ ജീവിതം നശിപ്പിച്ചുവെന്നും കരിയര്‍ ഇല്ലാതാക്കിയെന്നുമാണ് അഭിനവ് പറഞ്ഞത്.

വിവാദങ്ങള്‍ക്കിടെയാണ് അനുരാഗ് കശ്യപിന്റെ പുതിയ സിനിമ നിശാഞ്ചിയ്ക്ക് സല്‍മാന്‍ ഖാന്‍ ആശംസകള്‍ നേര്‍ന്നത്. ചിത്രത്തിന്റെ വിഡിയോ പങ്കിട്ടു കൊണ്ടായിരുന്നു സല്‍മാന്‍ ഖാന്‍ അനുരാഗ് കശ്യപിനും താരങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്നത്.

Abhinav Kashyap says Salman Khan will beg to him and Brother Anurag kashyap. Says now he will lick their feet.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

483 ദിവസത്തെ വിസ്താരം, 261 സാക്ഷികള്‍; നടി ആക്രമിച്ച കേസില്‍ കേരളം ഉറ്റുനോക്കുന്ന വിധി ഇന്ന്

ദിലീപ്-കാവ്യ ബന്ധം കണ്ടെത്തിയത് ഫോണില്‍, അതിജീവിത പറഞ്ഞെന്ന് സംശയിച്ചു; ദിലീപിനെ കുരുക്കിയേക്കാവുന്ന മൊഴികള്‍

'നീതിക്കായുള്ള 3215 ദിവസത്തെ കാത്തിരിപ്പ്, അവളുടെ പോരാട്ടം എല്ലാ അതിജീവിതകള്‍ക്കും വേണ്ടി'

ജോലി, സാമ്പത്തികം, പ്രണയം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

ജൂനിയര്‍ ഹോക്കി ലോകകപ്പ്; ഇന്ത്യന്‍ സ്വപ്‌നം പൊലിഞ്ഞു

SCROLL FOR NEXT