Abhinaya and Sunny ഇന്‍സ്റ്റഗ്രാം
Entertainment

'17 പേരെ റിജക്ട് ചെയ്തിട്ടുണ്ട്. പതിനെട്ടാമത്തെ ആളാണ് സണ്ണി'; പ്രണയകഥ പങ്കിട്ട് അഭിനയ

Author : സമകാലിക മലയാളം ഡെസ്ക്

പണിയിലൂടെ ശ്രദ്ധ നേടിയ നടിയാണ് അഭിനയ. ഈയ്യടുത്തായിരുന്നു അഭിനയ വിവാഹിതയായത്. സണ്ണിയാണ് അഭിനയയുടെ ഭര്‍ത്താവ്. ഇരുവരും 15 വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹിതരാകുന്നത്. തന്റേയും സണ്ണിയുടേയും പ്രണയകഥ പങ്കുവെക്കുകയാണ് അഭിനയ. ധന്യ വര്‍മയ്ക്ക് ന്ല്‍കിയ അഭിമുഖത്തിലാണ് അഭിനയ മനസ് തുറന്നത്.

'ഞാന്‍ 17 പേരെ റിജെക്ട് ചെയ്തിട്ടുണ്ട്. പതിനെട്ടാമത്തെ ആളാണ് സണ്ണി. സണ്ണിയെ ഇഷ്ടമാകാന്‍ ഉള്ള കാരണം അദ്ദേഹത്തിന്റെ ഫിസിക്ക് തന്നെയാണ്. വളരെ ചബ്ബിയാണ് സണ്ണി. വളരെ നന്നായി ഡ്രൈവ് ചെയ്യുന്നയാള് കൂടിയാണ്. ഫുഡ് എന്റെ ഒരു വീക്‌നെസ് ആണ് അതിലും സണ്ണി പാസായി'' എന്നാണ് അഭിനയ പറയുന്നത്.

''എനിക്ക് എന്തും ഷെയര്‍ ചെയ്യാന്‍ പറ്റുന്ന ആളാണ് അദ്ദേഹം. എന്റെ ചെക്ക് ലിസ്റ്റില്‍ എല്ലാത്തിലും സണ്ണി പാസ് ആയി. 99 ശതമാനവും സണ്ണി എനിക്ക് പെര്‍ഫെക്ട് ആണ്. ഫോഴ്‌സ് ചെയ്ത് എന്നെ കൊണ്ട് ഭക്ഷണം കഴിപ്പിക്കും എന്നത് കൊണ്ട് മാത്രമാണ് 100 ശതമാനം എന്ന് പറയാത്തത്'' എന്നും അഭിനയ പറയുന്നുണ്ട്.

നാടോടികള്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് ഏഴാം അറിവ്, വീരം, തനി ഒരുവന്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. ഐസക് ന്യൂട്ടണ്‍ സണ്‍ ഓഫ് ഫിലിപ്പോസ് ആയിരുന്നു ആദ്യ മലയാള സിനിമ. എന്നാല്‍ ജോജു ജോര്‍ജ് നായകനും സംവിധായകനുമായ പണി എന്ന ചിത്രത്തിലൂടെയാണ് അഭിനയ താരമാകുന്നത്. ചിത്രത്തിലെ ഗൗരി എന്ന കഥാപാത്രം ഏറെ പ്രശംസ നേടിയിരുന്നു.

Pani movie actress Abhinaya talks about her love story with husband Sunny

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അന്ന് പുകഴ്ത്തി കുഞ്ഞാലിക്കുട്ടിയും ലീഗ് നേതാക്കളും; ഇന്ന് നിലപാട് മാറ്റി കെഎം ഷാജി; തദ്ദേശ മന്ത്രിയുടെ ഡംപിങ് യാർഡ് പ്രഖ്യാപനത്തിൽ ബൂമറാങ് ചുഴിയിൽ ലീഗ്

ബിജെപി കൗണ്‍സിലര്‍ സുഗതന് ജാമ്യമില്ല, അപേക്ഷകള്‍ തള്ളി കോടതി; അയോഗ്യതയ്ക്ക് സാധ്യത

എൽഡിഎഫ് സർക്കാരിന്റെ കാലത്തെ പിഎസ്‌സി നിയമനങ്ങളിൽ വൻ ക്രമക്കേട്; സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി ഒജെ ജനീഷ്

'ഫുട്ബോൾ ലോകകപ്പോ... അതെന്താ'! അമേരിക്കൻ ജനത പറയുന്നു... 'ഹു കെയേഴ്സ്'

'പാസ്പോര്‍ട്ട് ലഭിച്ചത് വിജയമായി കാണുന്നില്ല; കേന്ദ്രവും ബംഗാള്‍ സര്‍ക്കാരും വിശദീകരണം നല്‍കിയിട്ടില്ല'