Abhishek Bachchan എക്സ്
Entertainment

'കാശ് കൊടുത്ത് വാങ്ങിയ ബെസ്റ്റ് ആക്ടര്‍'; അപമാനിച്ച മാധ്യമ പ്രവര്‍ത്തകന് അഭിഷേകിന്റെ ഇടിവെട്ട് മറുപടി; കയ്യടിച്ച് സോഷ്യല്‍ മീഡിയ

കരിയറിലെ ആദ്യ മികച്ച നടനുള്ള അവാർഡ്

സമകാലിക മലയാളം ഡെസ്ക്

അഭിനയത്തില്‍ 25 വര്‍ഷം പിന്നിട്ടിരിക്കുകയാണ് അഭിഷേക് ബച്ചന്‍. രണ്ടര പതിറ്റാണ്ടിനിടെ ആദ്യമായി അഭിഷേക് ബച്ചനെ തേടി മികച്ച നടനുള്ള പുരസ്‌കാരമെത്തുന്നത് ഇപ്പോഴാണ്. സൂജിത് സിര്‍ക്കാര്‍ ഒരുക്കിയ ഐ വാണ്ട് ടു ടോക്ക് ടു ടോക്ക് എന്ന ചിത്രത്തിലൂടെയാണ് അഭിഷേക് ബച്ചന് മികച്ച നടനുള്ള ഫിലിംഫെയര്‍ പുരസ്‌കാരം ലഭിച്ചത്.

എന്നാല്‍ അഭിഷേക് ബച്ചന്‍ ഈ അവാര്‍ഡ് കൊടുത്ത് വാങ്ങിയതാണെന്ന് ആരോപിക്കുകയാണ് മാധ്യമ പ്രവര്‍ത്തകനായ നവ്‌നീത് മുന്ദ്ര. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ആരോപണം. അഭിഷേകിനെ ചര്‍ച്ചകളില്‍ നിര്‍ത്തുന്നത് അദ്ദേഹത്തിന്റെ പിആര്‍ ശ്രമങ്ങളുടെ ഫലമായാണെന്നും മാധ്യമ പ്രവര്‍ത്തകന്‍ പറയുന്നുണ്ട്. ആരോപണങ്ങള്‍ക്ക് അഭിഷേക് തന്നെ മറുപടിയുമായി എത്തിയിട്ടുണ്ട്.

''കാര്യം അദ്ദേഹം മര്യാദക്കാരനാണ്. എങ്കിലും പറയട്ടെ, കരിയറില്‍ ഒരൊറ്റ സോളോ ബ്ലോക്ക്ബസ്റ്റര്‍ പോലുമില്ലെങ്കിലും കാശ് കൊടുത്തു വാങ്ങിയ അവാര്‍ഡുകള്‍ക്കും അഗ്രസീവ് പിആര്‍ വര്‍ക്കിനും എങ്ങനെ ഒരാളെ ചര്‍ച്ചകളില്‍ നിലനിര്‍ത്താം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അഭിഷേക് ബച്ചന്‍. ഈ വര്‍ഷം ഐ വാണ്ട് ടു ടോക്കിലൂടെ അദ്ദേഹം അവാര്‍ഡ് നേടിയിട്ടുണ്ട്. കുറച്ച് പെയ്ഡ് റിവ്യുവേഴ്‌സല്ലാതെ ആരും ആ സിനിമ കണ്ടിട്ടില്ല. ഇപ്പോള്‍ ഞാന്‍ കാണുന്നതെല്ലാം ഈ വര്‍ഷം അദ്ദേഹത്തിന്റേതാണെന്ന ട്വീറ്റുകളാണ്. തമാശ തന്നെ'' എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ട്വീറ്റ്.

ഇതോടെ അഭിഷേക് മറുപടിയുമായെത്തുകയായിരുന്നു. ''ഒരു കാര്യം വ്യക്തമാക്കട്ടെ. ഞാന്‍ ഒരു അവാര്‍ഡും കാശ് കൊടുത്തു വാങ്ങുകയോ അഗ്രസീവായ പിആര്‍ വര്‍ക്ക് നടത്തുകയോ ചെയ്യുന്നില്ല. കഠിനാധ്വാനവും രക്തവും കണ്ണീരും മാത്രമാണ്. പക്ഷെ ഞാന്‍ പറയുന്നതോ എഴുതുന്നതോ നിങ്ങള്‍ വിശ്വസിക്കുമെന്ന് തോന്നുന്നില്ല. നിങ്ങളുടെ വായടപ്പിക്കാനുള്ള ഏറ്റവും നല്ല വഴി ഭാവിയില്‍ ലഭിച്ചേക്കാവുന്ന അംഗീകാരങ്ങള്‍ക്കായി കൂടുതല്‍ അധ്വാനിക്കുകയാണ്. നിങ്ങള്‍ തെറ്റാണെന്ന് ഞാന്‍ തെളിയിക്കും. എല്ലാ ബഹുമാനത്തോടെയും മര്യാദയോടും പറയുന്നു'' എന്നാണ് ബച്ചന്‍ നല്‍കിയ മറുപടി.

യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടൊരുക്കിയ ചിത്രമാണ് ഐ വാണ്ട് ടു ടോക്ക്. സൂജിത്തും അഭിഷേകും ആദ്യമായി ഒരുമിച്ച ചിത്രമാണിത്.

Abhishek Bachchan gives reply to a journalist who accused him of buying best actor award. says I will prove you wrong.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT