അഭിഷേക് ബച്ചൻ ഇൻസ്റ്റ​ഗ്രാം
Entertainment

'അതൊരിക്കലും എളുപ്പമായിരുന്നില്ല, 25 വർഷമായി ഞാനിത് കേൾക്കാൻ തുടങ്ങിയിട്ട്‌'

25 വർഷമായി ഞാൻ ഇതേ ചോദ്യം കേൾക്കാൻ തുടങ്ങിയിട്ട്.

Author : സമകാലിക മലയാളം ഡെസ്ക്

ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വേര്‍പിരിയുന്നു എന്ന അഭ്യൂഹം പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഇപ്പോഴിതാ ഐശ്വര്യയുമായി തന്നെ താരതമ്യപ്പെടുത്തുന്നതിനെക്കുറിച്ച് തുറന്നുപറയുകയാണ് അഭിഷേക് ബച്ചൻ. സിനിമയിലെത്തി 25 വർഷം കഴിഞ്ഞിട്ടും ഇപ്പോഴും അമിതാഭ് ബച്ചനെ വച്ച് തന്നെ താരതമ്യം ചെയ്യുന്നതിനേക്കുറിച്ചും അഭിഷേക് സംസാരിച്ചു.

ഇത്തരം താരതമ്യപ്പെടുത്തലുകൾ ഉൾക്കൊള്ളുകയെന്നത് ഒരിക്കലും എളുപ്പമായിരുന്നില്ലായെന്നും നടൻ വ്യക്തമാക്കി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു നടൻ ഇക്കാര്യം പറഞ്ഞത്.

"25 വർഷമായി ഞാൻ ഇതേ ചോദ്യം കേൾക്കാൻ തുടങ്ങിയിട്ട്. ഇപ്പോൾ അതൊന്നും എന്നെ ബാധിക്കാതെയായി. നിങ്ങൾ എന്റെ അച്ഛനുമായാണ് എന്നെ താരതമ്യം ചെയ്യുന്നതെങ്കിൽ ഏറ്റവും മികച്ചതിനോടാണ് നിങ്ങളുടെ താരതമ്യം. ഈ രീതിയിൽ ഏറ്റവും മികച്ചതുമായി നിങ്ങൾ എന്നെ താരതമ്യം ചെയ്യുന്നത് ഒരു അം​ഗീകാരമായാണ് ഞാൻ നോക്കിക്കാണുന്നത്.

എന്റെ മാതാപിതാക്കളും കുടുംബവും ഭാര്യയും എന്റേതാണ്. അവരുടെ നേട്ടങ്ങളിൽ അഭിമാനിക്കുന്ന ആളാണ് ഞാൻ."- അഭിഷേക് വ്യക്തമാക്കി.‌ "നമ്മളിവിടെ എസി റൂമിൽ സുഖമായി ഇരിക്കുന്നു. ആ 82 വയസുകാരൻ (അമിതാഭ് ബച്ചൻ) കെബിസിക്ക് വേണ്ടിയുള്ള ഷൂട്ടിലാണ്. അദ്ദേഹമാണ് എന്റെ മാതൃക, എനിക്കും അങ്ങനെയാകണം."- അഭിഷേക് കൂട്ടിച്ചേർത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

SCROLL FOR NEXT