സിനിമ ചിത്രീകരണത്തിനിടെ അപകടം 
Entertainment

സിനിമ ചിത്രീകരണത്തിനിടെ അപകടം; കാർ തലകീഴായി മറിഞ്ഞു, അർജുൻ അശോകന് ഉൾപ്പടെ പരിക്ക്

നടന്മാരായ അർജുൻ അശോകൻ, മാത്യു തോമസ്, സം​ഗീത് പ്രതാപ് എന്നിവർ സഞ്ചരിച്ച കാർ തലകീഴായി മറിയുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ കാർ അപകടത്തിൽപ്പെട്ട് നടന്മാർക്ക് ഉൾപ്പടെ പരിക്ക്. നടന്മാരായ അർജുൻ അശോകൻ, മാത്യു തോമസ്, സം​ഗീത് പ്രതാപ് എന്നിവർ സഞ്ചരിച്ച കാർ തലകീഴായി മറിയുകയായിരുന്നു. മൂവർക്കും അപകടത്തിൽ പരിക്കേറ്റു. കൂടാതെ വഴിയിൽ നിർത്തിയിട്ട രണ്ടു ബൈക്കുകളിൽ കാർ തട്ടി ബൈക്ക് യാത്രക്കാരായ രണ്ടു പേർക്കും പരിക്കേറ്റു.

ഇന്ന് പുലർച്ചെ 1.30ഓടെ കൊച്ചി എംജി റോഡിൽ വെച്ചാണ് അപകടമുണ്ടായത്. ബ്രൊമാൻസ് എന്ന സിനിമയുടെ ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം. സിനിമയിലെ സ്റ്റണ്ട് മാസ്റ്റർ ആയിരുന്നു കാർ ഓടിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിയുകയും മുന്നിലുണ്ടായിരുന്ന കാറിലിടിക്കുകയും ചെയ്തു. ഈ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഫുഡ‍് ഡെലിവറി ബോയുടെ ബൈക്കിലിടിച്ചു. തലകീഴായി മറിഞ്ഞ കാര്‍ മുന്നോട്ട് നീങ്ങി ബൈക്കുകളിലും ഇടിച്ചാണ് നിന്നത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT