സൂര്യ, ജ്യോതിക, കാർത്തി ഇൻസ്റ്റ​ഗ്രാം
Entertainment

സൂര്യയ്ക്കൊപ്പം അഭിനയിക്കാൻ വളരെ ബുദ്ധിമുട്ടാണ്, കാർത്തിക്കൊപ്പമാണെങ്കിൽ...; വൈറലായി ജ്യോതികയുടെ വാക്കുകൾ

തമ്പി എന്ന ചിത്രത്തിൽ സൂര്യയുടെ സഹോദരൻ കാർത്തിക്കൊപ്പവും ജ്യോതിക അഭിനയിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

തമിഴ് സിനിമാ പ്രേക്ഷകർക്കിടയിൽ മാത്രമല്ല മലയാളികൾക്കിടയിലും നിരവധി ആരാധകരുള്ള താരങ്ങളാണ് സൂര്യയും ജ്യോതികയും കാർത്തിയും. ഒട്ടേറെ സിനിമകളിൽ സൂര്യയും ജ്യോതികയും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ജീത്തു ജോസഫ് സംവിധാനം ചെയ്ത് 2019 ൽ പുറത്തിറങ്ങിയ തമ്പി എന്ന ചിത്രത്തിൽ സൂര്യയുടെ സഹോദരൻ കാർത്തിക്കൊപ്പവും ജ്യോതിക അഭിനയിച്ചു.

മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രം കൂടിയായിരുന്നു തമ്പി. മുൻപ് ഒരഭിമുഖത്തിൽ സൂര്യയ്ക്കും കാർത്തിയ്ക്കുമൊപ്പം അഭിനയിച്ചതിന്റെ അനുഭവം ജ്യോതിക പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ജ്യോതികയുടെ 46-ാം പിറന്നാൾ ദിനത്തിൽ ആ അഭിമുഖം വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

സൂര്യ, കാർത്തി ഇവരിൽ ആർക്കൊപ്പം അഭിനയിക്കുന്നതാണ് ബുദ്ധിമുട്ടെന്നായിരുന്നു ജ്യോതികയോടുള്ള ചോദ്യം. 'സൂര്യയ്ക്കൊപ്പം തന്നെ. സൂര്യയ്ക്കൊപ്പം അഭിനയിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. സെറ്റിൽ വച്ച് ധാരാളം വഴക്കുണ്ടാവും, നമ്മുടെ വീട്ടിൽ വഴക്കുണ്ടാകുന്നതു പോലെയായിരിക്കും.'

കാർത്തിയ്ക്കൊപ്പം അഭിനയിക്കുന്നത് വളരെ സ്മൂത്ത് ആണെന്നും ജ്യോതിക പറഞ്ഞു. കങ്കുവയാണ് സൂര്യയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. താരത്തിന്റെ കരിയറിലെ തന്നെയുള്ള ബി​ഗ് ബജറ്റ് ചിത്രങ്ങളിലൊന്നാണ് കങ്കുവ. മെയ്യഴകൻ എന്ന ചിത്രമാണ് കാർത്തിയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം