ഫോട്ടോ: ട്വിറ്റർ 
Entertainment

"എനിക്കും രണ്ട് കുട്ടികളുണ്ട്"; കൈക്കുഞ്ഞുമായി യാത്ര ചെയ്ത യുവതിയുടെ പെട്ടി ചുമന്ന് അജിത്, കുറിപ്പ് 

അജിത്തിന്റെ പുതിയൊരു ഫോട്ടോയും അതിനൊപ്പമുള്ള കുറിപ്പുമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട മറുഭാഷാ താരങ്ങളിൽ ഒരാളാണ് അജിത്. താരത്തിന്റെ പെരുമാറ്റവും കരുതലുമെല്ലാം സഹതാരങ്ങളടക്കം പലരും പ്രശംസിക്കാറുള്ളതാണ്. ഇപ്പോഴിതാ അജിത്തിന്റെ പുതിയൊരു ഫോട്ടോയും അതിനൊപ്പമുള്ള കുറിപ്പുമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

ഒരു അമ്മയും കുഞ്ഞിനും ഒപ്പം നിൽക്കുന്ന അജിന്റെ ഫോട്ടോയാണ് ഇത്. യുവതിയുടെ ഭർത്താവാണ് ചിത്രം പങ്കുവച്ച് കുറിപ്പ് എഴുതിയിരിക്കുന്നത്. 10 മാസം പ്രായമുള്ള കുഞ്ഞിനോടൊപ്പം തനിച്ച് യാത്ര ചെയ്യുകയായിരുന്ന ഭാര്യയെ ലഗേജ് ചുമന്ന് അജിത് സഹായിച്ചു എന്നാണ് കുറിപ്പിൽ വിവരിച്ചിരിക്കുന്നത്. 

‘എന്റെ ഭാര്യ ഗ്ലാസ്‌ഗോയിൽ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്നു. 10 മാസം പ്രായമുള്ള കുഞ്ഞിനൊപ്പം അവൾ തനിച്ചാണ് യാത്ര ചെയ്തത്. ലണ്ടൻ ഹീത്രൂ വിമാനത്താവളത്തിൽ വച്ച് നടൻ അജിത് കുമാറിനെ അവൾ കണ്ടു. അവളുടെ കൈയിൽ ഒരു കാമ്പിൻ പെട്ടിയും ഒരു ബേബി ബാഗുമാണ് ഉണ്ടായിരുന്നത്. അദ്ദേഹം അവൾക്കൊപ്പം ഫോട്ടോയ്ക്ക് നിൽക്കുക മാത്രമായിരുന്നില്ല എന്റെ ഭാര്യ ഒറ്റയ്ക്കാണെന്ന് അറിഞ്ഞ് അവളുടെ കൈയിലുണ്ടായുരുന്ന പെട്ടി അദ്ദേഹം വാങ്ങിപ്പിടിച്ചു. എന്റെ ഭാര്യ തടഞ്ഞപ്പോൾ ' അത് കുഴപ്പമില്ല എനിക്കും രണ്ട് കുട്ടികളുണ്ട്' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വിമാനത്തിൽ എത്തുന്നതുവരെ അദ്ദേഹം ആ പെട്ടി പിടിച്ചു. അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്ന വ്യക്തി പെട്ടി അയാൾ പിടിക്കാമെന്ന് പറഞ്ഞപ്പോഴും അദ്ദേഹം നിരസിച്ചു. ഇത്ര വലിയ ഒരു വ്യക്തി ഇങ്ങനെ ചെയ്തത് എന്നെ അത്ഭുതപ്പെടുത്തി‘, എന്നാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും