വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

'തട്ടിവീണേക്കാം പക്ഷെ പിന്മാറില്ല, അതുമതി'; ‘വലിമൈ’യിൽ അ‍ജിത്തിന്റെ കിടിലൻ സ്റ്റണ്ട്, മേക്കിങ് വിഡിയോ  

സ്റ്റണ്ട് രംഗങ്ങളുടെ പിന്നാമ്പുറക്കാഴ്ചകളാണ് വിഡിയോയിലുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്


ടൻ അജിത് കുമാർ നായകനായെത്തുന്ന ‘വലിമൈ’യുടെ മേക്കിങ് വിഡിയോ പുറത്തിറങ്ങി. ചിത്രത്തിലെ സ്റ്റണ്ട് രംഗങ്ങളുടെ പിന്നാമ്പുറക്കാഴ്ചകളാണ് മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിലുള്ളത്. 

ബൈക്ക് സ്റ്റണ്ടിനിടെ അജിത്ത് വീഴുന്ന ദൃശ്യങ്ങളും മേക്കിങ് വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഐപിഎസ് ഓഫീസറായാണ് ചിത്രത്തിലെ അജിത്തിന്റെ കഥാപാത്രം. സിനിമയുടെ ഷൂട്ടിങ്ങിനിടെ താരത്തിന് രണ്ട് തവണ പരുക്കേറ്റത് വാർത്തയായിരുന്നു. 

‘നേർക്കൊണ്ട പാർവൈ’,‘തീരൻ’ എന്ന ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ എച്ച് വിനോദ് ആണ് ‘വലിമൈ’ സംവിധാനം ചെയ്യുന്നത്. ബോളിവുഡ് താരം ജോൺ എബ്രഹാം തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. കാർത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

SCROLL FOR NEXT