Twinkle Khanna, Akshay Kumar ഇൻസ്റ്റ​ഗ്രാം
Entertainment

'ഞാൻ വാച്ചുകൾ മോഷ്ടിച്ചിട്ടുണ്ട്, പക്ഷേ അവളുടേതിൽ തൊടാറില്ല; എന്നെ കൊന്നുകളയും'

ഞാനത് അവളിൽ (ട്വിങ്കിൾ ഖന്ന) ഒരിക്കലും പരീക്ഷിച്ചിട്ടില്ല.

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡി‌ന്റെ പ്രിയപ്പെട്ട ഖില്ലാഡിയാണ് നടൻ അക്ഷയ് കുമാർ‌. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഹായ്‌വാൻ എന്ന ചിത്രത്തിലാണ് അക്ഷയ് കുമാർ നിലവിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്തെക്കുറിച്ചും കരിയറിനെക്കുറിച്ചുമൊക്കെ ഒരഭിമുഖത്തിൽ അക്ഷയ് പങ്കുവച്ച കാര്യങ്ങളാണ് വൈറലായി കൊണ്ടിരിക്കുന്നത്.

താൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ തോറ്റു പോയെന്നും സെറ്റുകളിൽ നിന്ന് വാച്ചുകൾ മോഷ്ടിക്കാറുണ്ടെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് അക്ഷയ്. ആപ് കി അദാലത്ത് എന്ന ഷോയുടെ പുതിയ എപ്പിസോഡിലാണ് അക്ഷയ് ഇക്കാര്യങ്ങൾ പറഞ്ഞത്. പഠിക്കാൻ ഞാൻ അത്ര മിടുക്കനായിരുന്നില്ല.

'ഏഴാം ക്ലാസിൽ ഞാൻ തോറ്റു. അപ്പോൾ വലുതാകുമ്പോൾ ആരാകണമെന്ന് ആളുകൾ എന്നോട് ചോ​ദിച്ചു. നടൻ ആകണമെന്ന് ഞാൻ പറഞ്ഞു'.- അക്ഷയ് കുമാർ പറഞ്ഞു. സെറ്റുകളിൽ വച്ച് വാച്ചുകൾ മോഷ്ടിക്കുന്നതിനെക്കുറിച്ചും സ്വന്തം ഭാര്യയിൽ അത് പരീക്ഷിച്ചിട്ടുണ്ടോ എന്നുമായിരുന്നു അക്ഷയ്‌യോടുള്ള അവതാരകന്റെ മറ്റൊരു ചോദ്യം.

'ഒരു പ്രത്യേക ഞരമ്പുണ്ട്. അത് അമർത്തിയാൽ ആരുമറിയാതെ എനിക്ക് ആരുടെയും വാച്ച് എടുക്കാൻ കഴിയും. ഞാനത് അവളിൽ (ട്വിങ്കിൾ ഖന്ന) ഒരിക്കലും പരീക്ഷിച്ചിട്ടില്ല. കാരണം ഞാനെങ്ങാനും അങ്ങനെ ചെയ്താൽ അവളെന്റെ ജീവനെടുക്കും'.- അക്ഷയ് കുമാർ പറഞ്ഞു.

2001 ലാണ് അക്ഷയ് കുമാറും ട്വിങ്കിൾ ഖന്നയും വിവാഹിതരായത്. ആരവ്, നിതാര എന്നിങ്ങനെ രണ്ട് കുട്ടികളാണ് ഇവർക്കുള്ളത്. തന്റെ പുതിയ ചിത്രമായ ജോളി LLB 3യുടെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ അക്ഷയ്. വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. അർഷാദ് വർസി, ഹുമ ഖുറേഷി, അമൃത റാവു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Cinema News: Actor Akshay Kumar accepted he has a knack of stealing watches.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്ഷാമ ബത്ത കൂട്ടി ഉത്തരവിറങ്ങി, തുക ഈ മാസത്തെ ശമ്പളത്തിന് ഒപ്പം; ക്ഷേമ പെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം

ഈ പാത്രങ്ങളിൽ തൈര് സൂക്ഷിക്കരുത്, പണികിട്ടും

'കേസ് അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെയ്ക്കരുത്'; പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍

'നഷ്ടം നികത്തണം, മുഖം മിനുക്കണം'; ടാറ്റയോട് 10,000 കോടി ആവശ്യപ്പെട്ട് എയര്‍ ഇന്ത്യ

മൂന്നാം നമ്പരില്‍ ഇറങ്ങി, ആരാധകരെ നിരാശരാക്കി സഞ്ജു; ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച, വിഡിയോ

SCROLL FOR NEXT