ഉണ്ണിമുകുന്ദനും ബാലയ്ക്കുമൊപ്പം അനീഷ് രവി /ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

"പറഞ്ഞ വാക്ക് പാലിച്ച് എനിക്കൊരു അവസരം തന്നു, പ്രതിഫലം മോഹിച്ചില്ലെങ്കിലും അക്കൗണ്ടിലേക്ക് തുകയെത്തി": അനീഷ് രവി 

'ഷെഫീക്കിന്റെ സന്തോഷം' സിനിമയുടെ പ്രതിഫലവുമായി ബന്ധപ്പെട്ട് നടൻ ബാലയും ഉണ്ണി മുകുന്ദനും തമ്മിലുള്ള വിവാദത്തിൽ പ്രതികരിച്ച് നടൻ അനീഷ് രവി

Author : സമകാലിക മലയാളം ഡെസ്ക്

'ഷെഫീക്കിന്റെ സന്തോഷം' സിനിമയുടെ പ്രതിഫലവുമായി ബന്ധപ്പെട്ട് നടൻ ബാലയും ഉണ്ണി മുകുന്ദനും തമ്മിലുള്ള വിവാദത്തിൽ പ്രതികരിച്ച് നടൻ അനീഷ് രവി. സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തിയ അനീഷ് ഉണ്ണി മുകുന്ദനെ പിന്തുണച്ചാണ് രം​ഗത്തെത്തിയിരിക്കുന്നത്. പഴയതൊന്നും മറക്കാത്ത മനുഷ്യത്വമുള്ള നന്മയുള്ള കലാകാരൻ എന്നാണ് ഉണ്ണിമുകുന്ദനെ അനീഷ് വിശേഷിപ്പിച്ചത്. പ്രതിഫലം മോഹിയ്ക്കാതെ അഭിനയിക്കാൻ വന്ന തന്റെ അക്കൗണ്ടിലേക്ക് സന്തോഷത്തോടെ തുക കൈമാറിയതിനെക്കുറിച്ചും അനീഷ് ഫേയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നുണ്ട്. 

അനീഷ് രവിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം

പഴയതൊന്നും മറക്കാത്ത, മനുഷ്യത്വമുള്ള, നന്മയുള്ള ഒരു കലാകാരനോടൊപ്പം കുറേ ദിവസങ്ങൾ ഒരുമിച്ചു ചിലവിടാൻ കഴിഞ്ഞു എന്നുള്ള സന്തോഷത്തിലാണ് ഞാനിന്ന്..! സിനിമയുടെ ലൊക്കേഷനിലാണെങ്കിലും അത് കഴിഞ്ഞുള്ള പ്രെമോഷൻറെ സമയത്തുമൊക്കെ ഒപ്പമുള്ളവരെ ചേർത്ത് നിർത്താനുള്ള ആ മനസ്സ് അനുകരണീയം തന്നെയാണ് 
പറഞ്ഞ വാക്ക് പാലിച്ചു കൊണ്ട് എനിയ്ക്കൊരു അവസരം തരികയും സിനിമ അഭിനയിച്ചു മടങ്ങുമ്പോൾ പ്രതിഫലം മോഹിയ്ക്കാതെ അഭിനയിക്കാൻ വന്ന എന്റെ അക്കൗണ്ടിലേക്ക് സന്തോഷപൂർവ്വം അയച്ചു തന്ന തുകയും നന്ദിയോടെ ഈ അവസരത്തിൽ ഞാൻ ഓർത്തുപോകുന്നു ..! മടക്കയാത്രയിൽ ഞാനും ഹരീഷ് ഏട്ടനും (ഹരീഷ് പേങ്ങൻ ) പൊള്ളാച്ചി രാജു ചേട്ടനും ഒരേ കാറിലായിരുന്നു ഞങ്ങൾ മൂന്നുപേർക്കും ഏതാണ്ട് ഒരേ സമയത്തതാണ് cash വന്നതിന്റെ മെസ്സേജും വന്നത് ...പിന്നെന്താണ് ...? ഈ കേൾക്കുന്നതെന്ന്‌ ചോദിച്ചാൽ അറിയില്ല !!!ഒന്ന് കൂടി ..! തനിയ്‌ക്കെതിരെ സംസാരിച്ചവരെ കുറിച്ചു ചോദിച്ചപ്പോൾ ചിരി മായാതെ അപ്പോഴും ഉണ്ണി മുകുന്ദൻ എന്ന സുഹൃത്ത് പറഞ്ഞത് അതും ഒരു എക്സ്പീരിയൻസ് ആണ് എന്നാണ് ...! ചുരുങ്ങിയ നാൾ കൊണ്ട് താൻ സ്വപ്നം കണ്ട ലോകത്ത് തന്റേതായ ഒരു സ്ഥാനം നേടാൻ ഒരുവന് കഴിഞ്ഞു എങ്കിൽ അത് അശ്രാന്ത പരിശ്രമത്തിന്റെ ഫലം തന്നെയാണ്..! അത് അത്ര പെട്ടെന്ന് ഒരാൾക്കും മറച്ചു പിടിയ്ക്കാനാവില്ല  കാരണം നമ്മൾ ചെയ്യുന്ന നന്മ നമ്മെ തേടി വരും..!

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!