ചിത്രം: ഇൻസ്റ്റാ​ഗ്രാം 
Entertainment

"ഞാൻ കല്യാണം കഴിക്കുകയാണ്... വീണ്ടും"; ‘പൊളിച്ചടുക്കി തലയും കുത്തി നിന്ന്’; വിഡിയോ

തലശ്ശേരിയിലെ സ്വകാര്യ റിസോർട്ടിലാണ് വിവാഹവാർഷികാഘോഷ പാർട്ടി സംഘടിപ്പിച്ചത്. ഛായാ​ഗ്രാഹകൻ ജോമോൻ ടി ജോൺ ആണ് ഈ മനോഹരനിമിഷങ്ങൾ കാമറയിൽ പകർത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ത്താം വിവാഹവാർഷികം വീണ്ടുമൊരു കല്യാണമാമാങ്കമാക്കി ആസിഫ് അലിയും ഭാര്യ സമയും. മക്കൾക്കും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പം ‘രണ്ടാം’ വിവാഹം ആഘോഷമാക്കുകയായിരുന്നു ഇരുവരും. വരനെപ്പോലെ കറുത്ത സ്യൂട്ട് ധരിച്ച് ആസിഫ് ആഘോഷം തുടങ്ങിയപ്പോൾ ബീജ് നിറത്തിലെ ​ഗൗണിലാണ് സമ തിളങ്ങിയത്. മക്കളായ ആദാമും ഹയയും ഇവർക്കൊപ്പമുണ്ടായിരുന്നു. 

തലശ്ശേരിയിലെ സ്വകാര്യ റിസോർട്ടിലാണ് വിവാഹവാർഷികാഘോഷ പാർട്ടി സംഘടിപ്പിച്ചത്. ഛായാ​ഗ്രാഹകൻ ജോമോൻ ടി ജോൺ ആണ് ഈ മനോഹരനിമിഷങ്ങൾ കാമറയിൽ പകർത്തിയത്. ആഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ‌ മീഡിയയിൽ‌ വൈറലാണ്. ആസിഫിന്റെയും സമയുടെയും അടുത്ത സുഹൃത്തുക്കളും താരങ്ങളുമായ ബാലു വർഗീസ്, ​ഗണപതി, എലീന കാതറിൻ എന്നിവരും പങ്കെടുത്തു.  

ആസിഫ് അലിയും സമയും വീണ്ടും വിവാഹിതരായി എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങളും വിഡിയോകളും വൈറലാകുന്നത്. 2013ലാണ് ആസിഫും സമ മസ്റീനും വിവാഹിതരായത്. ‘പൊളിച്ചടുക്കി തലയും കുത്തി നിന്ന് ’ എന്ന ഹാഷ്ടാഗോടെയാണ് ആസിഫ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി