അശ്വിനും ഫെബയും/ ഇൻസ്റ്റ​ഗ്രാം 
Entertainment

'11 വർഷമായി ഞങ്ങൾ കാത്തിരുന്നത് ഈ നിമിഷത്തിനുവേണ്ടി'; നടൻ അശ്വിൻ ജോസ് വിവാഹിതനായി, വധു ഫെബ

അശ്വിൻ നായകനായി എത്തിയ അനുരാ​ഗം തിയറ്ററിൽ പ്രദർശനം തുടരുന്നതിനിടെയാണ് താരത്തിന്റെ വിവാഹം

സമകാലിക മലയാളം ഡെസ്ക്

യുവനടൻ അശ്വിൻ ജോസ് വിവാഹിതനായി. അടൂര്‍ സ്വദേശിയായ ഫേബ ജോണ്‍സണ്‍ ആണ് വധു. 11 വർഷത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും ഒന്നായത്. അശ്വിൻ നായകനായി എത്തിയ അനുരാ​ഗം തിയറ്ററിൽ പ്രദർശനം തുടരുന്നതിനിടെയാണ് താരത്തിന്റെ വിവാഹം. 

അശ്വിൻ തന്നെയാണ് വിവാഹവാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. 11 വർഷമായി ഞങ്ങൾ കാത്തിരുന്നത് ഈ ഒരു നിമിഷത്തിനു വേണ്ടി ആയിരുന്നു അങ്ങനെ ഒഫീഷ്യലി ഫെബ എന്റെ ഭാര്യ ആയി  ഞാൻ അവളുടെ ഭർത്താവും- എന്ന കുറിപ്പിലാണ് താരം വിവാഹചിത്രം പങ്കുവച്ചത്. ബുധനാഴ്ചയായിരുന്നു ഇവരുടെ വിവാഹം. നടി ഗൗരി ജി. കിഷന്‍, സംവിധായകന്‍ ജോണി ആന്റണി ഉള്‍പ്പെടെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു. 

ഡിജോ ജോസ് സംവിധാനം ചെയ്ത ക്വീൻ സിനിമയിലൂടെയാണ് അശ്വിൻ സിനിമയിലേക്ക് എത്തുന്നത്. ആൻ ഇന്റർനാഷ്നൽ ലോക്കൽ സ്റ്റോറി, കുമ്പാരീസ്, അനുരാഗം എന്നിവയുൾപ്പെടെ ആറോളം ചിത്രങ്ങളിൽ അശ്വിൻ അഭിനയിച്ചിട്ടുണ്ട്. അശ്വിൻ ജോസ് നായകനായി അഭിനയിച്ച കളർപടം എന്ന ഷോർട്ട് ഫിലിം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT