ബാബു രാജ്, വാണി വിശ്വനാഥ്, മകള്‍ ആര്‍ച്ച, മകന്‍ അദ്രി, ആദി ഇന്‍സ്റ്റഗ്രാം
Entertainment

മകന്റെ 15-ാം പിറന്നാൾ ആഘോഷമാക്കി സകുടുംബം ബാബു രാജ്; ചിത്രം വൈറൽ

ഇത് ആദ്യമായാണ് കുടുംബ ചിത്രം ബാബു രാജ് സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

കന്റെ പിറന്നാൾ സകുടുംബം ആഘോഷിച്ച് നടൻ ബാബുരാജ്. മകൻ അദ്രിയുടെ 15-ാം പിറന്നാൾ ഭാര്യ വാണി വിശ്വനാഥിനും മകൾക്കുമൊപ്പം ചെന്നൈയിൽ താരം ആഘോഷിക്കുന്നതിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. സോഷ്യൽമീഡിയയിൽ സജീവമാണെങ്കിലും കുടുംബ ചിത്രങ്ങൾ അപൂർവമായാണ് ബാബുരാജ് പങ്കുവെക്കാറുള്ളത്. നേരത്തെ താരം ആദ്യ ഭാര്യയിലുള്ള മകന്റെ വിവാഹത്തിന് പങ്കെടുത്ത ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചത് വാർത്തയായിരുന്നു.

ബാബു രാജ് മകന്‍ അഭയ് യുടെ വിവാഹത്തിന്

ആദ്യ ഭാര്യയിൽ രണ്ട് ആൺമക്കളാണ് ബാബുരാജിനുള്ളത്. അടുത്തിടെയായിരുന്നു മൂത്ത മകന്റെ വിവാഹം. മണിരത്നം സംവിധാനം ചെയ്യുന്ന 'ത​ഗ് ലൈഫ്' എന്ന ചിത്രത്തിന്റെ ചിത്രീകരണ തിരക്കിലാണ് ഇപ്പോൾ താരം. മകൾ ആർച്ച വിദേശത്താണ് പഠിക്കുന്നത്. മകള്‍ അവധിക്ക് നാട്ടില്‍ എത്തിയപ്പോഴായിരുന്നു ആഘോഷം. ചിത്രത്തിൽ വാണി വിശ്വനാഥിന്റെ സഹോദരന്റെ മകൻ ആദിയുമുണ്ട്.

ബാബുരാജ് മകള്‍ ആര്‍ച്ചയ്ക്ക് ഒപ്പം

സിനിമയിൽ നിന്നും ഇടവേളയെടുത്തതിന് ശേഷം കുടുംബവും രാഷ്ട്രീയവുമായി തിരക്കിലായിരുന്നു നടി വാണി വിശ്വനാഥ്. ശ്രീനാഥ് ഭാസി, സൈജു കുറിപ്പ്, ലാല്‍ എന്നിവര്‍ കേന്ദ്രകഥാപാത്രത്തിലെത്തുന്ന 'ആസാദി' എന്ന ചിത്രത്തിലൂടെ 10 വര്‍ഷത്തിന് ശേഷം മലയാളത്തിലേക്ക് തിരിച്ചു വരാനൊരുങ്ങുകയാണ് നടി വാണി വിശ്വനാഥ്. ചിത്രം ഈ വര്‍ഷം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്