ബാലയും ഭാര്യ കോകിലയും ഫെയ്സ്ബുക്ക്
Entertainment

മുറപ്പെണ്ണിനെ താലികെട്ടി ബാല, നടന്റേത് നാലാം വിവാഹം

ഇത്തവണ നടന്റെ മാമന്റെ മകള്‍ കോകിലയാണ് ജീവിത സഖി.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വീണ്ടും വിവാഹം കഴിക്കും എന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ വിവാഹ ജീവിതത്തിലേയ്ക്ക് കടന്ന് നടന്‍ ബാല. നടന്റെ നാലാം വിവാഹമാണിത്. ഇത്തവണ നടന്റെ മാമന്റെ മകള്‍ കോകിലയാണ് ജീവിത സഖി.

''ബന്ധുവാണ് വധു. പേര് കോകില. എന്റെ അമ്മയ്ക്ക് വരാന്‍ പറ്റിയില്ല. 74 വയസുണ്ട്. വരണമെന്ന് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, ആരോഗ്യനില മോശമാണ്. കോകിലയുടെ ചെറുപ്പത്തിലെ ആഗ്രഹമാണ് ഇപ്പോള്‍ നടന്നത്. വാഴ്ത്തണമെന്ന് ആഗ്രഹമുള്ളവര്‍ വാഴ്ത്തുക. കഴിഞ്ഞ ഒരു കൊല്ലമായി എന്റെ ആരോഗ്യ നിലയില്‍ നല്ല മാറ്റമുണ്ട്. ആ സമയത്തൊക്കെ കൂടെ നിന്ന ആളാണ് കോകില''യെന്നും വിവാഹശേഷം ബാല മാധ്യമങ്ങളോട് പ്രതികരിച്ചു.

കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍വെച്ചായിരുന്നു വിവാഹം. പ്രമുഖ ഗായിക അടക്കം മൂന്നൂ പേര്‍ ജീവിത സഖിയായി എത്തിയിരുന്നു എങ്കിലും വിവാഹജീവിതം മുന്നോട്ടുപോയിരുന്നില്ല. തന്റെ 250 കോടിയുടെ സ്വത്തുക്കള്‍ അന്യം നിന്നുപോകാതെ ഇരിക്കാന്‍ വിവാഹം ഉണ്ടാകുമെന്നു കഴിഞ്ഞ ദിവസമാണ് ബാല അറിയിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

റെയിൽവേയിൽ സൈറ്റ് എഞ്ചിനീയർ ആകാം; സിവിൽ,ഇലക്ട്രിക്കൽ വിഭാഗത്തിൽ ഒഴിവുകൾ, ശമ്പളം 76,000 രൂപ, അവസാന തീയതി മെയ് 22

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

SCROLL FOR NEXT