ബാല, ഭാര്യ എലിസബത്ത്/ ഇൻസ്റ്റ​ഗ്രാം 
Entertainment

'ഒരു നല്ല വാർത്ത വരാൻ പോകുന്നു'; ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ബാല, ആകാംക്ഷയോടെ ആരാധകർ

സോഷ്യൽമീഡിയയിൽ ചർച്ചയായി നടൻ ബാലയുടെ ഇൻസ്റ്റ​ഗ്രാം പോസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

രൾമാറ്റ ശസ്ത്രക്രിയയ്‌ക്ക് ശേഷം വീണ്ടും സോഷ്യൽമീഡിയയിൽ സജീവമായി നടൻ ബാല. ഭാര്യ എലിസബത്തിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ച് താരം ഇൻസ്റ്റ​ഗ്രാമിൽ കുറിച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്.

'ഒരു നല്ല വാർത്ത വരാൻ പോകുന്നു' എന്നായിരുന്നു താരത്തിന്റെ കുറിപ്പ്. എന്താണ് ആ വാർത്ത എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും. കമന്റ് ബോക്‌സിലും കാര്യം തിരക്കിയുള്ള ചോദ്യങ്ങളാണ്. താരം ഇതുവരെ എന്താണ് വിശേഷമെന്ന് വെളിപ്പെടുത്തിയിട്ടില്ല.

കഴിഞ്ഞ ദിവസങ്ങളിൽ ചെകുത്താൻ എന്ന പേരിൽ അറിയപ്പെടുന്ന യൂട്യൂബർ അജു അലക്സും ബാലയും തമ്മിലുള്ള വിവാദങ്ങൾ ഏറെ ചർച്ചയായിരുന്നു.  ആറാട്ട് അണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ കൊണ്ട് മാപ്പ് പറയിപ്പിക്കുന്ന ഒരു വീഡിയോ പങ്കുവച്ചതിന് പിന്നാലെയാണ് ഇവർ തമ്മിലുള്ള പോരാട്ടം തുടങ്ങിയത്.

ഉണ്ണി മുകുന്ദൻ നായകനായി എത്തിയ 'ഷെഫീക്കിന്റെ സന്തോഷം' ആണ് ബാലയുടെതായി ഒടുവിൽ റിലീസ് ചെയ്‍ത ചിത്രം. നവാഗതനായ അനൂപ് പന്തളമാണ് ചിത്രം സംവിധാനം ചെയ്‍തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

'തിരക്ക് പിടിച്ച ഓട്ടത്തിനിടയിൽ എൻ്റെ പൃഥ്വി മോനേ കാണാൻ ഒരവസരം'; മേജർ രവിക്കുള്ള മറുപടിയാണോയെന്ന് മല്ലിക സുകുമാരനോട് ആരാധകർ

ആയിരം രൂപ അടച്ച് തുടങ്ങൂ; മാസം 9,250 രൂപ വരുമാനമായി നേടാം, ഇതാ ഒരു സ്‌കീം

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 44 lottery result

കമലയുടെ ആ നീര്‍മാതളം പൂത്തു, നിറഞ്ഞു പരന്ന് ഓര്‍മയുടെ സുഗന്ധം

SCROLL FOR NEXT