Bhagyaraj വിഡിയോ സ്ക്രീൻഷോട്ട്
Entertainment

അവസാന ആ​ഗ്രഹവും പൂർത്തിയാക്കി മടക്കം; മരണത്തിലും മാതൃകയായി നടൻ ഭാ​ഗ്യരാജ്, കണ്ണുകൾ ദാനം ചെയ്തു

ഉടനെ തന്നെ അപ്പോളോ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ചെന്നൈ: അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം. മരണ ശേഷം തന്റെ കണ്ണുകൾ ദാനം ചെയ്യണമെന്ന് ഭാ​ഗ്യരാജ് ആ​ഗ്രഹിച്ചിരുന്നു. ഏതാനും വർഷങ്ങൾക്ക് മുൻപ് കണ്ണുകൾ ദാനം ചെയ്യാൻ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ആഘാതത്തിലും അദ്ദേഹം ആഗ്രഹിച്ച കാര്യം നിറവേറ്റാൻ കുടുംബം കരുതലോടെ നിന്നു.

ഭാഗ്യരാജിന്റെ ഭൗതികദേഹം സൂക്ഷിച്ചിരുന്ന ചെന്നൈയിലെ വീട്ടിലെത്തിയാണ് ഡോക്ടർമാർ നേത്രദാനത്തിന്റെ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്. ഡോക്ടർമാരുടെ സംഘം താരത്തിന്റെ വീട്ടിലെത്തി മടങ്ങുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുകയാണ്.

സിനിമയിലൂടെ ലക്ഷക്കണക്കിന് ആരാധകരെ സമ്പാദിച്ച താരത്തിന്റെ കണ്ണുകൾ രണ്ടു പേരുടെ ജീവിതത്തിൽ വെളിച്ചം പകരുമെന്ന വാർത്ത ആരാധകർ നിറകണ്ണുകളോടെയാണ് സ്വീകരിച്ചത്. മരണത്തിലും വലിയൊരു മാതൃകയാണ് ഭാഗ്യരാജെന്ന് ആരാധകർ കുറിച്ചു. ശനിയാഴ്ച രാവിലെ പ്രഭാതനടത്തം കഴിഞ്ഞ് മടങ്ങിവരുന്നതിന് ഇടയിൽ ഹൃദയാഘാതം സംഭവിച്ചാണ് നടൻ അന്തരിച്ചത്.

ഉടനെ തന്നെ അപ്പോളോ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 1980 കളിലും 90 കളിലും തമിഴ് സിനിമയിൽ തരംഗം സൃഷ്ടിച്ച കുടുംബചിത്രങ്ങളിലൂടെ ജനപ്രിയനായ ഭാഗ്യരാജ് 75 ലേറെ സിനിമകളിൽ അഭിനയിച്ചു. 25 ലേറെ ചിത്രങ്ങൾ സംവിധാനം ചെയ്തു.

Actor Bhagyaraj's final wish fulfilled.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരടി പിന്നോട്ടില്ല', വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് ധനബില്ലില്‍; കരട് പ്രസിദ്ധീകരിച്ചു

ആറുഗോള്‍ പിറന്നിട്ടും അള്‍ജീരിയ-ഓസ്ട്രിയ പോരാട്ടം സമനിലയില്‍; ഇരുടീമുകളും നോക്കൗട്ടില്‍

ഇ- ഓട്ടോകള്‍ക്കും മോട്ടോര്‍ സൈക്കിളുകള്‍ക്കും വില കുറയും; കരട് ധനബില്ലില്‍ നികുതി ഇളവ്

'അന്നവിടെ ഒറ്റുകാരനുമുണ്ടായിരുന്നു'; ഭരണഘടനാ പ്രസംഗത്തില്‍ സജി ചെറിയാന്‍

ലോകകപ്പിലെ ആറാം ഗോളുമായി മെസി; ജോര്‍ദാനെ തോല്‍പ്പിച്ച് അര്‍ജന്റീന, വല ചലിപ്പിച്ചത് മൂന്ന് തവണ