കല്യാണി/ചിത്രം: ഇൻസ്റ്റാ​ഗ്രാം 
Entertainment

'ലണ്ടനിൽ എന്താണ് പരിപാടി എന്ന് ചോദിച്ചവരോട്'; സന്തോഷവാർത്തയുമായി ബിന്ദു പണിക്കരുടെ മകൾ

പഠനം പൂർത്തിയാക്കാൻ ഏറെ പ്രതിസന്ധിയിലൂടെ കടന്നുപോകേണ്ടിവന്നതായും കല്യാണി പറയുന്നു

സമകാലിക മലയാളം ഡെസ്ക്

സോഷ്യൽ മീഡിയയിൽ ശ്രദ്ധേയയാണ് നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി. കുറച്ചു നാളുകളായി ലണ്ടനിൽ പഠിക്കുകയാണ്. ഇപ്പോൾ സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് കല്യാണി. പ്രമുഖമായ കോർഡൽ ബ്ല്യൂവിൽ നിന്ന് ഫ്രഞ്ച് കോളജിൽ നിന്നും ഫ്രഞ്ച് പാചക കലയിൽ ബിരുദം കരസ്ഥമാക്കിയ വിവരമാണ് കല്യാണി പങ്കുവച്ചത്. ലണ്ടനിൽ എന്തുചെയ്യുകയാണ് എന്ന ചോദിച്ചവർക്കുള്ള ഉത്തരം എന്ന മുഖവരയിലാണ് താരം സന്തോഷവാർത്ത അറിയിച്ചത്. പഠനം പൂർത്തിയാക്കാൻ ഏറെ പ്രതിസന്ധിയിലൂടെ കടന്നുപോകേണ്ടിവന്നതായും കല്യാണി പറയുന്നു. 

ലണ്ടനില്‍ എന്തു ചെയ്യുകയാണെന്ന് എന്നോട് ചോദിച്ചവര്‍ക്കുള്ള ഉത്തരം ഇതാ. അവസാനം മഹത്തായ ലെ കോര്‍ഡന്‍ ബ്ല്യൂവില്‍ നിന്ന് ഒരു ഫ്രഞ്ച് പാചക വിദഗ്ധ എന്ന ബിരുദം ഞാന്‍ സമ്പാദിച്ചിരുന്നു.  ഇത് പൂര്‍ണമായും എന്റെ പാഷനുകളില്‍ ഒന്നിനെ കയ്യെത്തിപ്പിടിക്കാനുള്ള ഒരു യാത്രയായിരുന്നു, ഇപ്പോള്‍ എന്റെ ജീവിതത്തിലെ പുതിയ വികാരം ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്. 

ഈ കോഴ്‌സ് ചെയ്യുന്നതിനിടയില്‍ പലതവണ ഞാന്‍ ഇത് നിര്‍ത്തിപ്പോയാലോ എന്ന് സത്യസന്ധമായി ചിന്തിച്ചിരുന്നു.  എന്നാല്‍ എല്ലാ പ്രതിസന്ധികളേയും ബുദ്ധിമുട്ടുകളേയും മറികടന്ന് എവിടെയാണ് എത്തിനില്‍ക്കുന്നത് എന്ന് ഞാന്‍ മനസിലാക്കുന്നു. ഒരുപാട് പഠനങ്ങളുടെയും തിരിച്ചറിവുകളുടെയും കാലഘട്ടമായിരുന്നു ഇത്.  അതേ സമയം ഇത് ഒരു തുടക്കം മാത്രമാണെന്ന് ഞാന്‍ ഇനിയുമെത്രയോ മുന്നോട്ടു പോകാനുണ്ടെന്നു തിരിച്ചറിയുന്നു. ഇത് ഞാന്‍ എന്റെ കരിയറായി തെരഞ്ഞെടുക്കുമോ എന്നൊന്നും ഇപ്പോള്‍ എനിക്കറിയില്ല. എങ്കിലും ഞാന്‍ രൂപം നല്‍കി നേടിയെടുത്ത ഈ കഴിവ് എന്നോടൊപ്പം എപ്പോഴുമുണ്ടാകും.  ഏകാന്തമായ വഴികളില്‍ എന്റെ പിന്നിലെ ശക്തിയും ധൈര്യവുമായി നിന്ന എന്റെ മാതാപിതാക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും നന്ദി.''- ബിരുദധാന ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ച് താരം കുറിച്ചു.

സോഷ്യൽ മീഡിയയിൽ ആക്റ്റീവായ കല്യാണിക്ക് ഒന്നര ലക്ഷത്തിൽ അധികം ഫോളോവേഴ്സുണ്ട്. ഡാൻസ് വിഡിയോകളിലൂടെയാണ് കല്യാണി ശ്രദ്ധേയയാകുന്നത്. കൂടാതെ ബിന്ദുപണിക്കർക്കും സായിക്കുമാറിനും ഒപ്പമുള്ള വിഡിയോകളും പങ്കുവെക്കാറുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന്‍ കടുത്ത അതൃപ്തിയില്‍, സ്വതന്ത്രനായി മത്സരിക്കും?, ഉച്ചയ്ക്ക് 12 ന് വാര്‍ത്താസമ്മേളനം

ആറന്മുളയില്‍ കുമ്മനം, ഗുരുവായൂരില്‍ ബി ഗോപാലകൃഷ്ണന്‍; ബിജെപി രണ്ടാം പട്ടിക പ്രസിദ്ധീകരിച്ചു

ഉറക്കം മുതൽ ഭക്ഷണക്രമം വരെ, റമദാൻ വ്രതത്തിന് ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

5000 രൂപ എസ്‌ഐപി vs അഞ്ചുലക്ഷം ലംപ്‌സം; ചാഞ്ചാട്ട വിപണിയില്‍ ഏതാണ് നല്ലത്? വിശദാംശങ്ങള്‍

സ്ഥാനാര്‍ഥിയായതോടെ ജീവിതത്തില്‍ ഒറ്റപ്പെട്ടു, തെരഞ്ഞെടുപ്പ് മറക്കാന്‍ ആഗ്രഹിക്കുന്ന അധ്യായം: ഫിറോസ് കുന്നംപറമ്പില്‍

SCROLL FOR NEXT