ബോസ് വെങ്കട്ടും ഭാര്യ സോണിയയും, സഹോദരി വളർമതി/ ഫെയ്സ്ബുക്ക് 
Entertainment

സഹോദരി മരിച്ചു, സംസ്കാരത്തിനിടെ മൃതദേഹത്തിലേക്ക് കുഴഞ്ഞുവീണ് സഹോദരന്റെ അപ്രതീക്ഷിത വിയോ​ഗം; ഞെട്ടലിൽ ബോസ് വെങ്കട്ടും കുടുംബവും

വളർമതിയുടെ ശവസംസ്കാര ചചടങ്ങിനിടെ സഹോദരൻ രം​ഗനാഥനും അപ്രതീക്ഷിതമായി വിടപറയുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്


ണിക്കൂറുകളുടെ ഇടവേളയിൽ സഹോദരിയേയും സഹോദരനേയും നഷ്ടപ്പെട്ടതിന്റെ ദുഃഖത്തിലാണ് നടൻ ബോസ് വെങ്കട്ടും കുടുംബവും. കഴിഞ്ഞ ദിവസമാണ് തന്റെ സഹോദരി വളർമതിയുടെ മരണവാർത്ത താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. വളർമതിയുടെ ശവസംസ്കാര ച
ചടങ്ങിനിടെ സഹോദരൻ രം​ഗനാഥനും അപ്രതീക്ഷിതമായി വിടപറയുകയായിരുന്നു. 

ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിൽ വച്ചായിരുന്നു വളർമതിയുടെ മരണം. ശവസംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടെ രം​ഗനാഥൻ ഹൃദയാഘാതത്തെ തുടർന്ന് തളർന്നു വീഴുകയായിരുന്നു. സഹോദരിയുടെ മൃതദേശത്തിലേക്ക് കുഴഞ്ഞുവീണ് തത്ക്ഷണം മരിക്കുകയായിരുന്നു. ബോസ് വെങ്കട്ടിന്റെ കുടുംബത്തിലുണ്ടായ അപ്രതീക്ഷിത വിയോ​ഗം സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. 

മലയാളം, തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ബോസ് വെങ്കട്ട്. വില്ലൻ കഥാപാത്രങ്ങളിലാണ് ബോസ് കൂടുതൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. നടൻ എന്ന നിലയിൽ മാത്രമല്ല. സംവിധായകൻ, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ നിലകളിലും ശ്രദ്ധേയനാണ്. ദീപാവലി, ശിവാജി, ധാം ധൂം, സരോജ, സിങ്കം, കോ തുടങ്ങിയ തമിഴ് ചിത്രങ്ങളിൽ പ്രധാന വേഷത്തിലെത്തി. മലയാളത്തിൽ ലയൺ, പന്തയക്കോഴി, അണ്ണൻ തമ്പി, വൺവേ ടിക്കറ്റ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മലയാളികളുടെ പ്രിയതാരം സോണിയയാണ് ബോസിന്റെ ഭാര്യ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസണ്‍; സ്വന്തം നാട്ടില്‍ 6 റണ്‍സില്‍ വീണു

3.5 ലക്ഷം കോടി, 10 ലക്ഷം തൊഴിലവസരം; സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാകും മുന്നേ കിന്‍ഫ്രയിൽ വന്‍ നിക്ഷേപ വാഗ്ദാനം

നിങ്ങൾക്ക് 'പെറ്റ്' ഉണ്ടോ? ഉടൻ രജിസ്റ്റർ ചെയ്യണം, ഇല്ലെങ്കിൽ 1000 ദിർഹം പിഴ നൽകേണ്ടി വരും;വളർത്തുമൃഗ രജിസ്ട്രേഷൻ നിർബന്ധമാക്കി അബുദാബി

തലങ്ങും വിലങ്ങും പറന്നത് '23' എണ്ണം; ​ഗ്രീൻഫീൽഡിൽ ഇന്ത്യയുടെ 'സിക്സർ‌ ഫെസ്റ്റ്'! റെക്കോര്‍ഡ് സ്‌കോർ

'ആവിഷ്‌കാര സ്വാതന്ത്ര്യം ഭിന്നിപ്പുണ്ടാക്കാനുള്ള ലൈസന്‍സ് അല്ല; സംഘ്പരിവാര്‍ ഫാക്ടറിയുടെ മറ്റൊരു ഉത്പന്നം; കേരളത്തെ അപമാനിക്കാനുള്ള നീക്കം'

SCROLL FOR NEXT