രം​ഗനാഥൻ, ബോസ് വെങ്കട്ട്, വളർമതി/ ഇൻസ്റ്റ​ഗ്രാം 
Entertainment

ഹൃദയാഘാതത്തെ തുടർന്ന് സഹോദരി മരിച്ചു, സംസ്കാരച്ചടങ്ങിനിടെ സഹോദരനും; നടൻ ബോസ് വെങ്കട്ടിന്റെ ദുഖത്തിൽ പങ്കുചേർന്ന് സിനിമ ലോകം

സഹോദരിയുടെ സംസ്‌കാരച്ചടങ്ങിനിടെ സഹോദരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: മലയാളം, തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ബോസ് വെങ്കട്ട്. വില്ലൻ വേഷങ്ങളിലും സഹനടൻ വേഷങ്ങളിലും തിളങ്ങിയ താരത്തിന് ഓരേ ദിവസം സഹോദരനെയും സഹോദരിയേയും നഷ്ടമായി. കഴിഞ്ഞ ദിവസമാണ് ബോസ് വെങ്കട്ടിന്റെ സഹോദരി വളർമതി ഹൃദയാഘാതത്തേത്തുടർന്ന് മരിച്ചത്. അവരുടെ സംസ്കാരച്ചടങ്ങിനിടെ സഹോദരൻ രം​ഗനാഥനും ഹൃദയാഘാതത്തെ തുടർന്ന് തത്ക്ഷണം മരണപ്പെട്ടു.

താരത്തിന് ഒരേദിവസം സംഭവിച്ച നഷ്ടത്തിൽ സിനിമാലോകം ഒന്നടങ്കം പങ്കുചേർന്നു. ബി​ഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരേപോലെ സജീവമായ താരമാണ് ബോസ് വെങ്കട്ട്. 2020-ൽ കണ്ണി മാടം എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്കും കാലെടുത്തുവെച്ചു.

ദീപാവലി, ശിവാജി, ധാം ധൂം, സരോജ, സിങ്കം, കോ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും ലയൺ, പന്തയക്കോഴി, അണ്ണൻ തമ്പി, ഡോക്ചർ പേഷ്യന്റ്, വൺവേ ടിക്കറ്റ് തുടങ്ങിയ മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ് ബോസ് വെങ്കട്ട്. മലയാളികളുടെ പ്രിയതാരം സോണിയയാണ് ബോസിന്റെ ഭാര്യ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

'ഗ്ലൂട്ടൺ ഇൻടോളറൻസ്', ​ഗോതമ്പു ഒഴിവാക്കിയതോടെ തടി കുറഞ്ഞു

'ഞാൻ നോക്കുമ്പോൾ മകൻ ആരോടോ സംസാരിക്കുന്നു, കുറച്ചു നേരത്തേക്ക് ഞെട്ടിപ്പോയി'; പ്രേതമുണ്ടോ എന്ന് ചോദിച്ചാൽ

'സുരക്ഷിതനാണോ നിങ്ങള്‍? ട്രംപ് അയച്ചതാണ് എന്നെ'; ജീവനോടെയുണ്ടെന്ന് നെതന്യാഹു- വിഡിയോ

അടുപ്പ് കത്തിക്കാതെ തന്നെ തയ്യാറാക്കാം ഈ ജെൻസി 'ബ്രേക്ക്ഫാസ്റ്റ്'

SCROLL FOR NEXT